Sunday, April 22, 2018 Last Updated 59 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.10 AM

ടൂറിനിലെ കച്ചയിലുള്ളത്‌ രക്‌തം തന്നെ

uploads/news/2017/07/128522/6.jpg

റോം: ടൂറിനിലെ കച്ചയിലെ കറ രക്‌തത്തിന്റേതു തന്നെയെന്നു ഗവേഷകര്‍. ഗുരുതരമായി മുറിവേറ്റ വ്യക്‌തിയുടെ രക്‌തമാണു കച്ചയിലുള്ളതെന്നു ബാരി ക്രിസ്‌റ്റ്‌ലോഗ്രാഫി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ എല്‍വിയോ കാര്‍ലിനോ പറഞ്ഞു. ടൂറിന്‍ കച്ചയിലുള്ളത്‌ പെയ്‌ന്റിങ്‌ ആണെന്ന വാദം അദ്ദേഹം തള്ളി.
വസ്‌ത്രത്തില്‍ ചില സൂക്ഷ്‌മകണികകള്‍ കണ്ടെത്തിയിട്ടുണ്ട്‌. രക്‌താവശിഷ്‌ടത്തില്‍ ക്രിയാറ്റിനേന്‍, ഫെറിടിന്‍ എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ശാരീരിക പീഡനം ഏറ്റുവാങ്ങിയ വ്യക്‌തിയുടെ രക്‌തമാണു കച്ചയിലുള്ളതെന്ന സൂചന ഇതു നല്‍കുന്നുണ്ട്‌. മൂന്ന്‌ മീറ്ററോളം നീളവും ഒരു മീറ്ററോളം വീതിയുമാണു ടൂറിനിലെ കച്ചയ്‌ക്കുള്ളത്‌. ഇതു ക്രിസ്‌തുവിന്റെ മൃതദേഹം പൊതിഞ്ഞതാണെന്നാണു വിശ്വാസം. കച്ചയില്‍ തെളിയുന്ന രൂപം ക്രിസ്‌തുവിന്റേതാണെന്ന്‌ ഒരു വിഭാഗം പറയുന്നു.

Ads by Google
Tuesday 18 Jul 2017 01.10 AM
YOU MAY BE INTERESTED
TRENDING NOW