Thursday, April 19, 2018 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.10 AM

പരിണാമത്തിനിടയില്‍ വാലസിനെ മറന്നു!

uploads/news/2017/07/128521/5.jpg

ലണ്ടന്‍: പരിണാമ സിദ്ധാന്തമെന്നു കേട്ടാല്‍ ചാള്‍സ്‌ ഡാര്‍വിനെയാണ്‌ ഓര്‍ക്കുക. സിദ്ധാന്തത്തിനു പിന്നില്‍ "മറഞ്ഞ" ബയോളജിസ്‌റ്റ്‌ ആല്‍ഫ്രഡ്‌ റസല്‍ വാലസിന്റെ രേഖകള്‍ ഗവേഷകര്‍ കണ്ടെത്തി. ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാനുള്ള വാലസിന്റെ വിമുഖതയാണു ഡാര്‍വിനു കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണമെന്നാണു പുതിയ കണ്ടെത്തല്‍.
പരിണാമ സിദ്ധാന്തത്തിന്റെ ഭാഗമായി താനും ഡാര്‍വിനും നടത്തിയ ഗവേഷണം ആല്‍ഫ്രഡിന്റെ കുറിപ്പുകളിലുണ്ട്‌. ബ്രിട്ടനിലെ ഓര്‍ഡര്‍ ഓഫ്‌ മെറിറ്റ്‌ ബഹുമതി ആല്‍ഫ്രഡിനു കിട്ടിയതിനെക്കുറിച്ചും രേഖകളില്‍ പരാമര്‍ശമുണ്ട്‌. പുതിയ സ്യൂട്ട്‌ വാങ്ങാനാകാത്തതിനാല്‍ പുരസ്‌കാരം വാങ്ങാന്‍ രാജകൊട്ടാരത്തില്‍ പോയില്ലെന്നാണു വിശദീകരണം. രസകരമായ 24 കത്തുകളും കണ്ടെത്തിയിട്ടുണ്ടെന്ന്‌ ഡോ. ജോര്‍ജ്‌ ബെക്കലോണി അറിയിച്ചു.
1823 ല്‍ ജനിച്ച വാലസ്‌, അക്കാലത്തെ ബുദ്ധിജീവികളില്‍ പ്രമുഖനായാണ്‌ അറിയപ്പെടുന്നത്‌. ജനങ്ങളില്‍നിന്ന്‌ അകന്നു നില്‍ക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം. സ്വന്തം ചിത്രം വരപ്പിക്കാന്‍ പോലും അദ്ദേഹം താല്‍പര്യമെടുത്തിരുന്നില്ല.

Ads by Google
Tuesday 18 Jul 2017 01.10 AM
YOU MAY BE INTERESTED
TRENDING NOW