Friday, January 19, 2018 Last Updated 39 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.02 AM

മിഗെ്വല്‍ ഏയ്‌ഞ്ചല്‍ ഡൈനാമോസ്‌ പരിശീലകന്‍

uploads/news/2017/07/128514/5.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടീമായ ഡല്‍ഹി ഡൈനാമോസ്‌ പുതിയ പരിശീലകനെ നിയമിച്ചു. മുന്‍ റയാല്‍ മാഡ്രിഡ്‌ താരവും മിഗെ്വല്‍ ഏയ്‌ഞ്ചല്‍ പോചുഗലാണ്‌ ടീമിനെ പുതിയ സീസണില്‍ പരിശീലിപ്പിക്കുക.
റയാല്‍ മാഡ്രിഡിന്റെ സി, ബി. ടീമുകളെ 21 വര്‍ഷം പരിശീലിപ്പിച്ച പരിചയസമ്പത്തുള്ളയാളാണ്‌ മിഗെ്വല്‍. നിലവില്‍ അള്‍ജീരിയന്‍ ലീഗിലെ നമ്പര്‍ വണ്‍ ടീമിന്റെ പരിശീലകനാണ്‌ അദ്ദേഹം. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ചടങ്ങിലാണ്‌ ഡൈനാമോസുമായി മിഗെ്വല്‍ കരാറില്‍ ഒപ്പുവച്ചത്‌.
കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ഇറ്റാലിയന്‍ ഇതിഹാസ താരം ഗ്യാന്‍ ലൂക്ക സാംബ്രോട്ടയുടെ പകരക്കാരനായാണ്‌ സ്‌പാനിഷ്‌ താരത്തെ ഡല്‍ഹി കൂടാരത്തിലെത്തിച്ചിരിക്കുന്നത്‌.

Ads by Google
Tuesday 18 Jul 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW