Wednesday, September 20, 2017 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.02 AM

ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 340 റണ്ണിന്റെ തകര്‍പ്പന്‍ ജയം

uploads/news/2017/07/128513/3.jpg

നോട്ടിങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 340 റണ്ണിന്റെ തകര്‍പ്പന്‍ ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 335, രണ്ടാം ഇന്നിങ്‌സ് ഒന്‍പതിന്‌ 343 ഡിക്ലയേഡ്‌. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 205, രണ്ടാം ഇന്നിങ്‌സ് 133.
ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 216 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്നലത്തെ തകര്‍പ്പന്‍ തിരിച്ചടിയോടെ നാല്‌ ടെസ്‌റ്റുകളുടെ പരമ്പര 1-1 നു ഒപ്പമെത്താനും അവര്‍ക്കായി.
രണ്ടാം ഇന്നിങ്‌സില്‍ 474 റണ്ണിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 133 ല്‍ ഒതുക്കിയത്‌ വെര്‍നോണ്‍ ഫിലാന്‍ഡറിന്റെയും കേശവ്‌ മഹാരാജിന്റെയും ബൗളിങ്‌ മികവാണ്‌.
ഫിലാന്‍ഡര്‍ 24 റണ്‍ വഴങ്ങിയും മഹാരാജ്‌ 42 റണ്‍ വഴങ്ങിയും മൂന്ന്‌ വിക്കറ്റെടുത്തു. ഡുയാനെ ഒലിവര്‍, ക്രിസ്‌ മോറിസ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. കളി തീരാന്‍ ഒരു ദിവസം ശേഷിക്കേയാണു ദക്ഷിണാഫ്രിക്ക ജയമറിഞ്ഞത്‌.
2007 നു ശേഷം ഇംഗ്ലണ്ട്‌ നോട്ടിങാമിലെ ട്രെന്റ്‌ ബ്രിഡ്‌ജില്‍ ആദ്യമായാണു തോല്‍ക്കുന്നത്‌. തോല്‍വി കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണെന്നായിരുന്നു കോച്ച്‌ ട്രവര്‍ ബെയ്‌ലിസിന്റെ പ്രതികരണം.
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഫിലാന്‍ഡറാണ്‌ (ഒന്നാം ഇന്നിങ്‌സില്‍ 54, രണ്ടാം ഇന്നിങ്‌സില്‍ 42) മത്സരത്തിലെ താരം. ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍ അലിസ്‌റ്റര്‍ കുക്ക്‌ (42), മൊയീന്‍ അലി (27) എന്നിവര്‍ മാത്രമാണു ചെറുത്തുനിന്നത്‌.
മാര്‍ക്‌ വുഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ റണ്ണെടുക്കാതെ മടങ്ങി. ഓപ്പണര്‍ കെയ്‌റ്റണ്‍ ജെന്നിങ്‌സ് (മൂന്ന്‌), ഗാരേത്‌ ബാലന്‍സ്‌ (നാല്‌), നായകന്‍ ജോ റൂട്ട്‌ (എട്ട്‌), ലിയാം ഡോവ്‌സണ്‍ (അഞ്ച്‌), സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌ (അഞ്ച്‌) എന്നിവര്‍ രണ്ടക്കം കടന്നില്ല.
വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിന്റെയും (16) ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും (18) പോരാട്ടങ്ങള്‍ക്കു നീളവും പോരായിരുന്നു. 44.2 ഓവറില്‍ ഇംഗ്ലണ്ട്‌ ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ (80), ഹാഷിം ആംല (87), നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ (63) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ഇംഗ്ലണ്ടിനു വേണ്ടി മൊയിന്‍ അലി നാല്‌ വിക്കറ്റെടുത്തു.
ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതമെടുത്തു. ലോഡ്‌സില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ 211 റണ്ണിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

Ads by Google
Advertisement
Tuesday 18 Jul 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW