Tuesday, November 21, 2017 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.02 AM

സിംബാബ്‌വെയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍

uploads/news/2017/07/128512/2.jpg

കൊളംബോ: ഏകദിന പരമ്പരയ്‌ക്കു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ഏക ടെസ്‌റ്റ് മത്സരത്തിലും സിംബാബ്‌വെയും അദ്‌ഭുത പ്രകടനം.
രണ്ടാമിന്നിങ്‌സിലും 350-നു മേല്‍ റണ്‍സ്‌ അടിച്ചു കൂട്ടിയ സന്ദര്‍ശകര്‍ ശ്രീലങ്കയ്‌ക്കു മുന്നില്‍ വച്ചത്‌ 387 റണ്‍സിന്റെ വിജയലക്ഷ്യം. ഇതു പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 170 എന്ന നിലയില്‍ പതറുകയാണ്‌.
ഒരുദിനവും ഏഴു വിക്കറ്റും ശേഷിക്കെ ലക്ഷ്യത്തിലേക്ക്‌ 218 റണ്‍സിന്റെ ദൂരമുണ്ട്‌ ലങ്കയ്‌ക്ക്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ഗംഭീര തിരിച്ചുവരവ്‌ ആഘോഷമാക്കാന്‍ സിംബാബ്‌വെയ്‌ക്കു വേണ്ടത്‌ ഏഴു വിക്കറ്റുകള്‍ കൂടി.
ഒന്നാമിന്നിങ്‌സില്‍ 356 റണ്‍സ്‌ നേടിയ സിംബാബ്‌വെയ്‌ക്കെതിരേ 346 റണ്‍സാണ്‌ ലങ്കയ്‌ക്ക് മറുപടി നല്‍കാനായത്‌. 10 റണ്‍സ്‌ ലീഡുമായി രണ്ടമിന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 377 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌.
205 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 127 റണ്‍സ്‌ നേടിയ സിക്കന്ദര്‍ റാസയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്‌ അവര്‍ക്ക്‌ തുണയായത്‌. റാസയ്‌ക്കു പുറമേ മാല്‍ക്കം വാലര്‍(68), നായകന്‍ ഗ്രെയിം ക്രീമര്‍(48), പീറ്റര്‍ മൂര്‍(40) എന്നിവരും സിംബാബ്‌വെ നിരയില്‍ തിളങ്ങി.

Ads by Google
Tuesday 18 Jul 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW