Thursday, April 26, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.02 AM

ദേശീയ അന്തര്‍ സംസ്‌ഥാന അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌

uploads/news/2017/07/128511/1.jpg

ഗുണ്ടൂര്‍(ആന്ധ്രാപ്രദേശ്‌): 57-ാമത്‌ ദേശീയ അന്തര്‍ സംസ്‌ഥാന അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടത്തിലേക്ക്‌. മീറ്റിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമടക്കം 89 പോയിന്റുമായാണ്‌ നിലവിലെ ചാമ്പ്യന്മാരായ കേരളം ഒന്നാം സ്‌ഥാനത്ത്‌ തുടരുന്നത്‌.
77.5 പോയിന്റുമായി ഹിരയാനയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 69 പോയിന്റുള്ള പഞ്ചാബ്‌ മൂന്നാം സ്‌ഥാനത്തുണ്ട്‌. മീറ്റിന്റെ മൂന്നാം ദിനമായ ഇന്നലെ രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമാണ്‌ കേരളം സ്വന്തമാക്കിയത്‌.
വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ തൃശൂര്‍ ചേലക്കര സ്വദേശിനി എന്‍.വി. ഷീന, വനിതകളുടെ 4-100 മീറ്റര്‍ റിലേ ടീം എന്നിവര്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പുരുഷ വിഭാഗം 4-100 മീറ്റര്‍ റിലേയില്‍ കേരളം മൂന്നാം സ്‌ഥാനം നേടി.
ട്രിപ്പിള്‍ ജമ്പില്‍ 12.78 മീറ്റര്‍ ദൂരം താണ്ടിയാണ്‌ ഷീന ഇന്നലെ കേരളത്തിന്‌ സ്വര്‍ണം സമ്മാനിച്ചത്‌. 12.52 മീറ്റര്‍ താണ്ടിയ കര്‍ണാകയുടെ ജോയ്‌ലിന്‍ എം. ലോബോയ്‌ക്കാണ്‌ വെള്ളി. 12.51 മീറ്റര്‍ ചാടി ആന്ധ്രാ പ്രദേശിനായി ഇറങ്ങിയ തമിഴ്‌നാട്‌ താരം ജി. കാര്‍ത്തികയ്‌ക്കാണ്‌ വെങ്കലം. ഈയിനത്തില്‍ മത്സരിച്ച മറ്റൊരു മലയാളി താരം അലീന ജോസിന്‌ 12.30 മീറ്റര്‍ ദൂരത്തില്‍ നാലാം സ്‌ഥാനം നേടാനേ കഴിഞ്ഞുള്ളു.
ഇന്നലത്തെ അവസാന ഇനങ്ങളായ സ്‌പ്രിന്റ്‌ റിലേയില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവുമാണ്‌ കേരളം നേടിയത്‌. ആദ്യം നടന്ന വനിതാ വിഭാഗം മത്സരത്തില്‍ 46.75 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ കേരളാ ടീമിന്റെ സുവര്‍ണനേട്ടം.
വി. ശ്രുതി രാജ്‌, എം. സുഗിന, രമ്യ രാജന്‍, മെര്‍ലിന്‍ ജോസഫ്‌ എന്നിവരാണ്‌ കേരളാ ടീമില്‍ അണിനിരന്നത്‌. യു.വി ശ്രിതി രാജാണ്‌ ബാറ്റണുമായി ആദ്യ ലാപ്പില്‍ ഓടിയത്‌. എം സുഗിനയിലൂടെയും രമ്യരാജനിലൂടെയും കൈമാറിയ ബാറ്റണുമായി ആങ്കര്‍ ലാപ്പില്‍ ഓടിയ മെര്‍ലിന്‍ ജോസഫ്‌ സ്വര്‍ണം നേട്ടം പൂര്‍ത്തിയാക്കി.
47.50 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത കര്‍ണാടക വെള്ളി നേടിയപ്പോള്‍ മഹാരാഷ്ര്‌ടയ്‌ക്കാണ്‌ (47.79) വെങ്കലം. പുരുഷന്‍മാരുടെ സ്‌പ്രിന്റ്‌ റിലേയില്‍ 41.51 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത കേരളത്തിന്‌ വെങ്കലം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു. കെ.ആര്‍ അജിത്‌, കെ.പി അശ്വിന്‍, ടി.എന്‍ അല്‍ത്വാഫ്‌, അനുരൂപ്‌ ജോണ്‍ എന്നിവരാണ്‌ കേരളത്തിനായി ബാറ്റണ്‍ ഏന്തിയത്‌. 41.13 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത തമിഴ്‌നാട്‌ സ്വര്‍ണം നേടി. 41.25 സെക്കന്‍ഡില്‍ ഓടിയെത്തിയ മഹാരാഷ്ര്‌ടയ്‌ക്കാണ്‌ വെള്ളി.
മലയാളി താരത്തിന്റെ സുവര്‍ണനടത്തം കണ്ടാണ്‌ മൂന്നാം ദിനം ആരംഭിച്ചത്‌. രാവിലെ നടന്ന വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഡല്‍ഹിക്കായി ഇറങ്ങിയ മലയാളി താരം ബി. സൗമ്യ 1:42:23.68 മണിക്കൂറില്‍ സ്വര്‍ണം നേടി. പഞ്ചാബിന്റെ കരംജിത്‌ കൗര്‍ (1:44:47.69) വെള്ളിയും ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക (1:45:44.28)വെള്ളിയും നേടി. കേരള ജഴ്‌സിയില്‍ നടക്കാനിറങ്ങിയ കെ മരിയ മാര്‍ഗരറ്റിന്‌ അഞ്ചാം സ്‌ഥാനത്തും ടെസ്‌ന ജോസഫിന്‌ എട്ടാമതും എത്താനേ കഴിഞ്ഞുള്ളു.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കര്‍ണാടകയുടെ ഖ്യാതി വകരായ്‌ 3.70 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടി. 3.40 മീറ്റര്‍ ഉയരം കീഴടക്കിയ പഞ്ചാബിന്റെ കിരണ്‍ബീര്‍ കൗര്‍ വെള്ളിയും തമിഴ്‌നാടിന്റെ മജ്‌ഞുക (3.30 മീറ്റര്‍) വെങ്കലവും നേടി. കേരളത്തിന്റെ മെല്‍ബി ടി. മാനുവലിന്‌ അഞ്ചാമത്‌ എത്താനായുള്ളു.
വനിതകളുടെ 3000 മീറ്റര്‍ സ്‌റ്റീപിള്‍ചേസില്‍ എ.എഫ്‌.ഐയുടെ ബാനറിലിറങ്ങിയ ചിന്ത യാദവ്‌ 10.10.22 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത് സ്വര്‍ണം നേടി. ഉത്തര്‍ പ്രദേശിന്റെ വിജയലക്ഷ്‌മി (10.41.41) വെള്ളിയും മഹാരാഷ്ര്‌ടയുടെ വര്‍ഷ ഭവാരി (10.48.37) വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയ ഏഞ്ചല്‍ ജെയിംസ്‌ നാലാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടപ്പോള്‍ എം.എസ്‌ ശ്രുതിക്ക്‌ ആറാം സ്‌ഥാനത്ത്‌ എത്താനേ കഴിഞ്ഞുള്ളു.

Ads by Google
Tuesday 18 Jul 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW