Thursday, November 23, 2017 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.01 AM

ഫെഡറര്‍ക്ക്‌ കായികലോകത്ത്‌നിന്ന്‌ അഭിനന്ദന പ്രവാഹം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ എട്ടാം കിരീടം നേടി ഏറ്റവും പ്രായം കൂടിയ ജേതാവായ സ്വിസ്‌ താരം റോജര്‍ ഫെഡറര്‍ക്ക്‌ കായിക ലോകത്തിന്റെ അഭിനന്ദനപ്രവാഹം.
സമൂഹമാധ്യമങ്ങളിലൂടെയാണ്‌ പലരും തങ്ങളുടെ സന്തോഷം പങ്കുവെച്ചത്‌. കഴിഞ്ഞ ദിവസം ക്ര?യേഷ്യയുടെ മാരിന്‍ ചിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പിച്ചാണ്‌ ഫെഡറര്‍ റെക്കോഡ്‌ ജയം നേടിയത്‌. സ്‌കോര്‍ 6-3, 6-1, 6-4.
ഫുട്‌ബോള്‍ താരങ്ങളായ മെസ്യൂട്ട്‌ ഓസില്‍, ജെറാര്‍ഡ്‌ പികെ്വ, ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം രോഹിത്‌ ശര്‍മ, ആകാശ്‌ ചോപ്ര, ടെന്നീസ രംഗത്തു നിന്നുള്ള ലിയാന്‍ഡര്‍ പേസ്‌, സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്ക, തുടങ്ങി നിരവധി പേരാണ്‌ ഫെഡക്‌സ്‌പ്രസിനെ അഭിനന്ദിച്ച്‌ രംഗത്തുവന്നത്‌. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന്റെ നേട്ടം ആഘോഷിക്കപ്പെട്ടു. പ്രായത്തെ വെല്ലുവിളിക്കുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയാണ്‌ പലരും ട്വീറ്റ്‌ ചെയ്‌തത്‌.
ഫെഡററിന്റെ നേട്ടം അനുപമമാണെന്നും കായികരംഗത്തുള്ളവര്‍ക്കു മാത്രമല്ല പ്രതിസന്ധികളെ തരണം ചെയ്‌തു മുന്നേറാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും മാതൃകയാക്കാനാകുന്നതാണെന്നുമായിരുന്നു രോഹിത്‌ ശര്‍മയുടെ ട്വീറ്റ്‌.

Ads by Google
Tuesday 18 Jul 2017 01.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW