Tuesday, July 18, 2017 Last Updated 0 Min 18 Sec ago English Edition
Todays E paper
Tuesday 18 Jul 2017 01.01 AM

കെ.എസ്‌.സി.എ. ക്രിക്കറ്റ്‌ കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: കര്‍ണാടകയില്‍വച്ചു നടക്കുന്ന കെ.എസ്‌.സി.എ. ഡോ. ക്യാപ്‌റ്റന്‍ കെ. തിമ്മപ്പൈ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കേരള പ്രഖ്യാപിച്ചു.
സച്ചിന്‍ ബേബിയാണ്‌ ടീമിനെ നയിക്കുക. രോഹന്‍ പ്രേം, രോഹന്‍ കുമ്മല്‍, മുഹമ്മദ്‌ അസറുദ്ധീന്‍, വിഷ്‌ണുവിനോദ്‌. ജലജ്‌ സക്‌സേന, സല്‍മാന്‍ നിസാര്‍, അക്ഷയ്‌ ചന്ദ്രന്‍, മോനിഷ്‌, ഫബിദ്‌ ഫറൂഖ്‌, സന്ദീപ്‌ വാര്യര്‍, നിധീഷ്‌, നിയാസ്‌, എന്‍.പി. ബാസില്‍, കൃഷ്‌ണകുമാര്‍, ഫനൂസ്‌ എന്നിവരാണ്‌ ടീമിലുള്ളത്‌.
ബി. രാംപ്രകാശാണ്‌ പരിശീലകന്‍. ഡേവ്‌ വാട്‌മോറാണ്‌ മെന്റര്‍ പരിശീലകന്‍. ജൂലൈ 22 ന്‌ ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്‌റ്റ്‌ 18 നാണ്‌ അവസാനിക്കുക. പഞ്ചാബ്‌, ഗുജറാത്ത്‌, മുംബൈ ടീമുകളുമായാണ്‌ കേരളം ആദ്യ ഘട്ടത്തില്‍ കളിക്കുക.

Ads by Google
Tuesday 18 Jul 2017 01.01 AM
YOU MAY BE INTERESTED
TRENDING NOW