Monday, June 04, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 12.59 AM

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം കഠിനതടവ്‌

uploads/news/2017/07/128508/7.jpg

തൃശൂര്‍: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി ഒല്ലൂര്‍ കാക്കനാട്ട്‌ രാമചന്ദ്രന്‌ (51) അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും.
പോക്‌സോ കോടതി ജഡ്‌ജി തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി മുഹമ്മദ്‌ വസിമാണു ശിക്ഷ വിധിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. പിഴസംഖ്യ ഇരയ്‌ക്ക്‌ നല്‍കാനും കോടതി ഉത്തരവിട്ടു. 2014 ജൂണ്‍ 15 നായിരുന്നു സംഭവം. വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായെന്നു തെളിഞ്ഞിരുന്നു. കുട്ടിയുടെ രഹസ്യമൊഴി ചാലക്കുടി മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ പയസ്‌ മാത്യു ഹാജരായി. ഒല്ലൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഉമേഷാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.

Ads by Google
Tuesday 18 Jul 2017 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW