Monday, January 15, 2018 Last Updated 44 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 12.59 AM

മകനെ വെടിവച്ച സംഭവം: അച്‌ഛന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

uploads/news/2017/07/128507/6.jpg

രാജകുമാരി: കുടുംബ വഴക്കിനിടെ മകനു നേരെ വെടിവെച്ച അച്‌ഛന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ശനിയാഴ്‌ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ചിന്നക്കനാല്‍ സൂര്യനെല്ലി വടക്കാംഞ്ചേരി വീട്ടില്‍ അച്ചന്‍കുഞ്ഞിനെയാണു (55) ദേവികുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തത്‌.
കോട്ടയത്തുനിന്നു വിരലടയാള വിദഗ്‌ധരെത്തി വെടിവെക്കാനുപയോഗിച്ച നാടന്‍ തോക്കും വീടും പരിശോധിച്ചു തെളിവ്‌ ശേഖരിച്ചു. ഇയാളുടെ മൂത്തമകന്‍ ബിനുവാണു ഗുരുതരാവസ്‌ഥയില്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ കഴിയുന്നത്‌. ലൈസന്‍സില്ലാത്ത നാടന്‍തോക്ക്‌ കൊണ്ടാണ്‌ അച്ചന്‍കുഞ്ഞ്‌ മകനെ വെടിവച്ചത്‌. ഇളയ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടാക്കിയതു ചോദ്യം ചെയ്‌ത ബിനുവിനെ മദ്യ ലഹരിയില്‍ അച്ചന്‍കുഞ്ഞ്‌ വെടിവെയ്‌ക്കുകയായിരുന്നു. ടാക്‌സി ഡ്രൈവറായ ബിനു അവിവാഹിതനാണ്‌. കൊല്ലത്ത്‌ റിസോര്‍ട്ടില്‍ ജീവനക്കാരനായ ഇളയ മകന്‍ അനു ഏതാനും മാസം മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു. അച്ചന്‍കുഞ്ഞിന്‌ ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല.
സഹോദര ഭാര്യയുമായി വഴക്കടിക്കുന്നതു കണ്ട ബിനു ഇടപെടുകയായിരുന്നു. തുടര്‍ന്നാണ്‌ അടുക്കളയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന നാടന്‍തോക്കുകൊണ്ട്‌ അച്‌ഛന്‍ കുഞ്ഞ്‌ വെടിവെച്ചത്‌. അച്ചന്‍കുഞ്ഞിനെ ഇന്നു നെടുകണ്ടം കോടതിയില്‍ ഹാജരാക്കും.

Ads by Google
Tuesday 18 Jul 2017 12.59 AM
YOU MAY BE INTERESTED
TRENDING NOW