Monday, September 25, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 12.59 AM

വ്യാജ ലോട്ടറി നല്‍കി പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

uploads/news/2017/07/128506/5.jpg

കട്ടപ്പന: സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജന്‍ നിര്‍മിച്ച്‌ ഏജന്‍സി ഓഫീസില്‍നിന്നു പണം തട്ടിയ കേസില്‍ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. കമ്പം കാളവാസന്‍ തെരുവ്‌ സ്വദേശി ചുരുളിവേലാ(40)ണ്‌ പിടിയിലായത്‌. സംഭവത്തിലെ മുഖ്യപ്രതിക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ജൂണ്‍ 19-ല്‍ നറുക്കെടുപ്പ്‌ നടന്ന വിന്‍വിന്‍ ലോട്ടറിയുടെ 5,000 രൂപ വീതം സമ്മാനം ലഭിച്ച 10 ടിക്കറ്റുകളാണ്‌ മാറിയെടുത്തത്‌.
നഗരസഭ കംഫര്‍ട്ട്‌ സ്‌റ്റേഷനിലെ ജീവനക്കാരനായ ചുരുളിവേലുമായി സൗഹൃദത്തിലായ മുഖ്യപ്രതി ടിക്കറ്റ്‌ മാറിയെടുക്കാന്‍ ഇയാളെ ഏല്‍പ്പിക്കുകയായിരുന്നു. നഗരത്തിലെ അശോക ലോട്ടറി ഏജന്‍സിയിലാണ്‌ ലോട്ടറി ഏല്‍പ്പിച്ച്‌ പണം മാറിയത്‌. ഏജന്‍സി ജീവനക്കാരന്‍ മൊബൈലിലെ ബാര്‍കോഡ്‌ സ്‌കാനര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ടിക്കറ്റിലെ ബാര്‍കോഡ്‌ പരിശോധിച്ചിരുന്നെങ്കിലും വ്യാജനാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
1,000 രൂപ കമ്മിഷന്‍ കുറച്ചുള്ള 49,000 രൂപ ചുരുളിവേലിനു നല്‍കുകയും ചെയ്‌തു. ഏജന്‍സി അധികൃതര്‍ പണം മാറാനായി ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ്‌ വ്യാജനാണെന്നു തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സി.ഐ: വി.എസ്‌ അനില്‍കുമാര്‍, എസ്‌.ഐമാരായ കെ.എം സന്തോഷ്‌, ജോയ്‌സ്‌ അപ്രേം, വിപിന്‍ ചന്ദ്രന്‍, ഹാരിഷ്‌, രാജേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ്‌ ചുരുളിവേല്‍ പിടിയിലായത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Tuesday 18 Jul 2017 12.59 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW