ബെയ്ജിങ്: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചൈനയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജി.ഡി.പി.) 6.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സര്‍ക്കാര്‍ 6.5 ശതമാനം പ്രതീക്ഷിച്ചപ്പോഴാണിത്.
ധനക്കമ്മിയെപ്പറ്റിയുള്ള ആശങ്കകള്‍ക്കിടയിലും ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന 2017 ലെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന സൂചനകള്‍ പങ്കുവയ്ക്കുന്നതാണ് രണ്ടാം പാദത്തിലെ വളര്‍ച്ച.
സ്ഥിരതയോടെയും സുസ്ഥിരതയോടെയുമാണ് ചൈനയുടെ സാമ്പത്തിക മുന്നേറ്റമെന്ന് ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് (എന്‍.ബി.എസ്.) വക്താവ് സിങ് ഷിഹോങ് വിലയിരുത്തി.
ജനുവരിക്കും ജൂണിനുമിടയില്‍ 7.35 ദശലക്ഷം പുതിയ തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1,80,000 കൂടുതല്‍. പ്രതിശീര്‍ഷ വരുമാനം 8.8 ല്‍ എത്തിയെന്നാണ് ലഭ്യമായ കണക്കുകള്‍.