Tuesday, July 18, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Tuesday 18 Jul 2017 12.55 AM

ഡോളറിനെതിരേ രൂപ 64.35 എന്ന നിലയില്‍

uploads/news/2017/07/128499/2.jpg

മുംബൈ: ഡോളറിനെതിരേ രൂപ 64.35 എന്ന നിലയില്‍. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്നനിലയാണിത്‌.
ജൂണ്‍ 14 ന്‌ ആയിരുന്നു ഇതിനു മുമ്പ്‌ രൂപ കരുത്തറിയിച്ചത്‌. ഡോളറിനെതിരേ 64.30 ല്‍ ആയിരുന്നു അന്ന്‌ രൂപ.
വിദേശനിക്ഷേപ വരവിലെ വര്‍ധനയും ആഭ്യന്തര വിപണി സൂചികകളുടെ സ്‌ഥിരതയാര്‍ന്ന മുന്നേറ്റവുമാണ്‌ രൂപയ്‌ക്കു ഗുണമായത്‌.
വിദേശ കറന്‍സികളുമായുള്ള വിനിമയത്തില്‍ രൂപ സമ്മര്‍ദത്തിലായിരുന്നു. പൗണ്ടിനെതിരേ 83.62 എന്ന നിലയില്‍നിന്ന്‌ 84.05 എന്ന നിലയിലേക്കാണു രൂപ വഴുതിയത്‌. യൂറോയ്‌ക്കെതിരേ 73.57 എന്ന നിലയില്‍ നിന്ന്‌ 73.76 എന്ന നിലയിലേക്കും രൂപയുടെ മൂല്യം ഇടിഞ്ഞു.

Ads by Google
Tuesday 18 Jul 2017 12.55 AM
YOU MAY BE INTERESTED
TRENDING NOW