Wednesday, June 20, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 12.55 AM

വിപണിയില്‍ കുതിപ്പ്‌ തുടരുന്നു

uploads/news/2017/07/128498/1.jpg

മുംബൈ: കോര്‍പറേറ്റ്‌ നേട്ടത്തില്‍ പ്രതീക്ഷ പകര്‍ന്ന്‌ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ ഉയരത്തില്‍. ചരിത്രത്തിലാദ്യമായി നിഫ്‌റ്റി 9,900 പിന്നിട്ടപ്പോള്‍ സെന്‍സെക്‌സും ഇന്നലെ റെക്കോഡ്‌ നേട്ടം കുറിച്ചു.
ചൈനപ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ഏഷ്യന്‍ ഓഹരികളെല്ലാം കുതിപ്പിലായിരുന്നു. ഫെഡറല്‍ റിസര്‍വ്‌ നയത്തില്‍ ആശാവഹമായ മാറ്റങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ യു.എസ്‌. വിപണിയും കഴിഞ്ഞ ദിവസം റെക്കോര്‍ഡ്‌ പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌.
ബ്ലൂചിപ്‌ കമ്പനികളെല്ലാം ആദ്യ പാദത്തില്‍ മുന്നേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകര്‍. മണ്‍സൂണ്‍ മുന്നേറ്റം സാധാരണയില്‍ കവിഞ്ഞായിരുന്നു എന്നത്‌ ഈ പ്രതീക്ഷയ്‌ക്കു കരുത്തുപകരുന്നു.
ഒരു ഘട്ടത്തില്‍ 32,131.92 എന്ന ഉയരത്തിലെത്തിയ സെന്‍സെക്‌സ്‌ 32,074.78 ലാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ജൂലൈ 13 നു കൈവരിച്ച 32,037.38 എന്ന റെക്കോഡാണ്‌ ഇന്നലെ ഭേദിച്ചത്‌- 54.03 പോയിന്റ്‌ നേട്ടം.
നിഫ്‌റ്റി 29.60 പോയിന്റ്‌ നേട്ടത്തില്‍ ഇന്നലെ 9,915.95 എന്ന പുതിയ ഉയരം കീഴടക്കി. ജൂലൈ 13 നുണ്ടായ 9,891.70 റെക്കോര്‍ഡ്‌ തകര്‍ത്താണിത്‌. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതും ബാങ്കിങ്‌ മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുമെന്ന കണക്കുകൂട്ടലുകളുമാണ്‌ നിഫ്‌റ്റിക്കു കരുത്തായത്‌.
ഐടി. ഓഹരികളില്‍ വിപ്രോയാണ്‌ ഇന്നലെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയത്‌-3.12 ശതമാനം. ഇന്‍ഫോസിസ്‌ ഓഹരി 1.37 ശതമാനം ഉയര്‍ന്നു. അദാനി പോര്‍ട്ട്‌സ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, സിപ്ല, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഹരികളും മികച്ച പ്രകടനം കാഴ്‌ചവച്ചു.

Ads by Google
Tuesday 18 Jul 2017 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW