Tuesday, November 21, 2017 Last Updated 20 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 08.55 PM

ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച ബിജെപി നേതാവ് പോലീസ് കസ്റ്റഡിയില്‍

cow vigilantes

നാഗ്പൂര്‍: ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം നേതാവായ സലീം ഇസ്മായിലിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മഹാരാഷ്ട്രയിലെ പുതിയ നിയമപ്രകാരം ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ജൂലൈ 12നാണ് ബൈക്കില്‍ യാത്ര ചെയ്യവെ സലീം ഇസ്മായിലിന് മര്‍ദ്ദനമേറ്റത്. നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതിന് സമീപത്ത് വച്ചായിരുന്നു ക്രൂരമര്‍ദ്ദനം. പിന്നീട് ഇയാള്‍ ബിജെപിയുടെ ന്യുനപക്ഷ വിഭാഗം നേതാവാണെന്ന് വ്യക്തമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW