Wednesday, September 20, 2017 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 08.41 PM

അഞ്ചില്‍ തോറ്റ് പഠിത്തം നിര്‍ത്തി, സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കും; ഇത് റോബിന്‍ഹുഡ്

robinhood

ന്യുഡല്‍ഹി: സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന യുവാവ് പിടിയില്‍. ഇര്‍ഫാന്‍ എന്ന 27കാരനാണ് പിടിയിലായത്. ഡല്‍ഹിയിലുള്ള ഇയാള്‍ അതിസമ്പന്നരെ കൊള്ളയടിച്ച് ബീഹാറില്‍ തന്റെ നാട്ടില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്. അഞ്ചാം €ാസില്‍ പഠനം നിര്‍ത്തിയ ഇര്‍ഫാന്‍ പന്ത്രണ്ടോളം മോഷണക്കേസുകളിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

മോഷണത്തിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകളും മറ്റും നടത്തുന്ന ഇര്‍ഫാന്‍ തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായും കുറച്ച് പണം ചെലവഴിക്കും. ജൂലൈ ആറിനാണ് ഇര്‍ഫാന്‍ ബീഹാറിലെ തന്റെ വീട്ടില്‍ നിന്നും അറസ്റ്റിലായത്. മോഷ്ടിച്ച റോളക്‌സ് വാച്ച് ധരിക്കുന്നതിനിടെയാണ് ഇയാളെ തേടി പോലീസ് വീട്ടിലെത്തിയത്.

മോഷ്ടിച്ച റോളക്‌സ് വാച്ചുകളും സ്വര്‍ണാഭണങ്ങളും വിറ്റ് ഇര്‍ഫാന്‍ അടുത്തിനെ ഒരു ഹോണ്ട സിവിക് കാര്‍ വാങ്ങിയിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും വാച്ചുകളും വാങ്ങിയ കടക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനെന്ന പേരില്‍ നാട്ടില്‍ വിലസിയിരുന്ന ഇര്‍ഫാന്‍ മോഷ്ടാവാണെന്ന് പോലീസ് എത്തിയപ്പോഴാണ് നാട്ടുകാരും അറിഞ്ഞത്.

Ads by Google
Advertisement
Monday 17 Jul 2017 08.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW