Thursday, November 23, 2017 Last Updated 40 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 06.56 PM

വിദ്യാര്‍ഥികളെ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ തെറ്റില്ല: കെ.കെ ശൈലജ

uploads/news/2017/07/128445/nurse.jpg

കണ്ണൂര്‍: നഴ്‌സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം നേരിടാന്‍ കളക്ടര്‍ സ്വീകരിച്ച നടപടി ശരിയായിരുന്നെന്നും നിയമപരമായി തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള നടപടിയാണ് കളക്ടര്‍ സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നഴ്‌സുമാരുടെ സമരം നേരിടുന്നതിനായി ജില്ലയിലെ നഴ്‌സിംഗ് കോളജുകളിലെ ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കിയിരുന്നു. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ജോലിക്കെത്തുന്ന ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

എന്നാല്‍ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളജ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് കയറാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ഈ നീക്കവും പാളിയതോടെ നഴ്‌സുമാരുടെ സമരം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്.

Ads by Google
TRENDING NOW