Thursday, November 23, 2017 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 06.37 PM

തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് പാകിസ്താനോട് ഇന്ത്യ

India, Pakistan

ന്യൂഡല്‍ഹി: പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ ഡിജിഎംഒ ലെഫ്. ജനറല്‍ എകെ ഭട്ട് ആണ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ ഡിജിഎംഒയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതിര്‍ത്തിയില്‍ സമാധാനം പാലിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സൈന്യം ആത്മാര്‍ത്ഥമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഭട്ട് പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ചാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ ഒരു സൈനികനും ഒന്‍പതുകാരിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയാണ് ഇന്ത്യന്‍ ഡിജിഎംഒയെ വിളിച്ചത്. പാക് അധിനിവേശ കശ്മീരിലെ അത്മുഖാം സെക്ടറിലേക്ക് ഇന്ത്യന്‍ സൈന്യം കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുന്നു എന്നാരോപിച്ചാണ് പാക് ഡിജിഎംഒ വിളിച്ചത്. എന്നാല്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട് പ്രതികരിക്കുക മാത്രമാണ് ഇന്ത്യ ചെയ്തിട്ടുള്ളതെന്ന് ഭട്ട് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW