Thursday, November 23, 2017 Last Updated 48 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 05.33 PM

പുതുവൈപ്പിനിലെ സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ല; ബലം പ്രയോഗിച്ച് നീക്കുകയാണ് ചെയ്തത്: യതീഷ് ചന്ദ്ര

yathish chandra, human rights commission

കൊച്ചി: പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജംക്ഷനില്‍ സ്ത്രീകളളെയും കുട്ടികളെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് ഡിസിപി യതീഷ് ചന്ദ്ര. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ്. അതില്‍ വ്യക്തയില്ലെന്നൂം അദ്ദേഹം പറഞ്ഞു.

ഗതാഗതം തടസ്സപ്പെടുത്തിയപ്പോള്‍ പുരുഷന്മാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുമ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമരക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് അവരെ നീക്കം ചെയ്തത്. ഹൈക്കോടതിയില്‍ അടക്കം കയറി പ്രതിരോധിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു.

സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന ആരോപണവും തെറ്റാണ്. പോലീസ് നടപടിക്കെതിരായ പരാതി പോലീസിനെ ഇടിച്ചുതാഴ്ത്താനും വില കുറഞ്ഞ പ്രചരണത്തിനും വേണ്ടിയുള്ളതാണെന്നും വിശദീകരണക്കുറിപ്പില്‍ യതീഷ് വ്യക്തമാക്കുന്നു.

Ads by Google
TRENDING NOW