Tuesday, September 12, 2017 Last Updated 37 Min 58 Sec ago English Edition
Todays E paper
Monday 17 Jul 2017 04.24 PM

പ്രതീക്ഷയോടെ 2017 ഹ്യുണ്ടായി വേര്‍ണയും എത്തുന്നു

hyundai verna 2017

മാരുതി സിയാസും, ഹോണ്ട സിറ്റിയും അരങ്ങ് വാഴുന്ന മിഡ്സൈസ് സെഡാന്‍ ശ്രേണിയില്‍, അടിമുടി മാറ്റങ്ങളോടെ 2017 ഹ്യുണ്ടായി വേര്‍ണയും എത്തുന്നു. പുതിയ വെര്‍ണയുടെ ടീസര്‍ വീഡിയോ ഔദ്യോഗികമായി കമ്പനി പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വെര്‍ണയില്‍ നിന്നും അധികം മാറ്റമില്ലാതെ തന്നെയാണ് 2017 വെര്‍ണയെയും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

hyundai verna 2017

ഓഗസ്റ്റ് മാസത്തോടെ പുതിയ വെര്‍ണ ഇന്ത്യന്‍ നിരത്തിലെത്തും. ഫ്‌ലുയിഡിക് സ്‌കള്‍പ്ചര്‍ 2.0 ഡിസൈന്‍ തന്നെയാണ് വെര്‍ണയും പിന്തുടരുന്നത്. ഡാഷ്‌ബോര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ഇരട്ടനിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. നീളവും വീതിയും മുന്‍മോഡലിനെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഉയരത്തില്‍ മാറ്റമില്ല.

നിലവിലുള്ള വേര്‍ണയെക്കാളും 70 mm നീളവും, 29 mm വീതിയും കൂടുതലാണ് 2017 വേര്‍ണയ്ക്ക്. വീല്‍ബേസില്‍ 10 mm ന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

hyundai verna 2017

അത്യാധുനിക ഫീച്ചറുകള്‍ ഹ്യുണ്ടായി മോഡലുകളിലെ സ്ഥിര സാന്നിധ്യമാണ്. 2017 വേര്‍ണയിലും ഈ പതിവ് തെറ്റുന്നില്ല. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ വേര്‍ണയിലെ ഫീച്ചറുകള്‍.

hyundai verna 2017

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീനാണ് ടോപ് വേരിയന്റിന്റെ അകത്തളത്ത് സ്ഥാനം പിടിക്കുക. താഴ്ന്ന വേരിയന്റുകളില്‍ 5 ഇഞ്ച് ടച്ച്സ്‌ക്രീനും സാന്നിധ്യമറിയിക്കും.

ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകളാണ് ഹ്യൂണ്ടായി നല്‍കുന്നത്. എബിഎസ്, ഇബിഡി, മുന്‍നിര യാത്രക്കാര്‍ക്ക് രണ്ട് എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാകും 2017 വെര്‍ണ നിരത്തില്‍ എത്തുന്നത്.

1.4 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യഥാക്രമം 105 ബിഎച്ച്പി, 121 ബിഎച്ച്പി കരുത്തേകും. 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യഥാക്രമം 89 ബിഎച്ച്പി കരുത്തും, 121 ബിഎച്ചപി കരുത്തും നല്‍കും. ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും പുറമെ ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് മോഡലുകള്‍ക്കും 2017 വെര്‍ണ ഭീഷണി ഒരുക്കും.

Ads by Google
Advertisement
TRENDING NOW