Wednesday, September 20, 2017 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 03.59 PM

ന്യായവാദം പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറച്ചു വയ്ക്കാനും: എന്‍എസ് മാധവന്‍

sacharia , Adoor , NS Madhavan

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ സക്കറിയ എന്നിവര്‍ക്കെതിരെ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. നടിയെ ആക്രമിച്ച കേസിലെ ജനങ്ങളുടെ പ്രതികരണം ഐസ്‌ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണ്. ദിലീപിന് വേണ്ടി ഇപ്പോഴുയരുന്ന ന്യായവാദം പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറച്ചു വയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്‍എസ് മാധവന്‍ കുറ്റപ്പെടുത്തി.

തനിക്കറിയാവുന്ന ദിലീപ് ഇത്തരം കുറ്റകൃത്യം ചെയ്യില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ദിലീപിന് കുറ്റക്കാരനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നായിരുന്നു സക്കറിയയുടെ ആരോപണം.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW