Tuesday, November 21, 2017 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 03.21 PM

വിവാദ പരാമര്‍ശം: സെന്‍കുമാറിന് ഇടക്കാല ജാമ്യം

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
t.p senkumar

കൊച്ചി: വിവാദ അഭിമുഖത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയത്. സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടുത്ത തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖം മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്ത സാഹചര്യത്തിലാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. അറസ്റ്റിനു സാധ്യതയുണ്ടെന്ന നിയമോപദേശവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

അതേസമയം, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം വാരിക വളച്ചൊടിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അറസ്റ്റു ചെയ്യേണ്ട സാഹചര്യം വന്നാലും ജാമ്യത്തില്‍ വിടാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. സര്‍വീസിലിരിക്കേ ചില ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വിരോധമുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് കേസെന്നും ഹര്‍ജിയില്‍ പറയുന്നു.

അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സെന്‍കുമാര്‍ ആലോചിക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW