Monday, January 15, 2018 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 02.59 PM

പള്‍സര്‍ സുനിയുടെ ആദ്യ ക്വെട്ടേഷനിരയായ നടിയാര്? ഭാമയുടെ വെളിപ്പെടുത്തല്‍

Pulsor Suni

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ക്വൊട്ടേഷന്‍ ആക്രമണത്തിനിരയായ ആദ്യ നടി താനാണെന്ന സൂചനകള്‍ വച്ചുള്ള വാര്‍ത്ത നിഷേധിച്ച് നടി ഭാമ. പള്‍സറിന്റെ ആദ്യ കൊ്വട്ടേഷന് ഇരയായത് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ നടിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ നടി താനല്ലെന്ന് ഭാമ പറഞ്ഞു.

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ എത്തിയത്. വാര്‍ത്ത പുറത്ത് വന്നതോടെ ആക്രമണത്തിനിരയായ ആ നടി ഭാമയാണെന്ന് ആരോപണം സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഭാമ വാര്‍ത്ത നിഷേധിച്ചത്. ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് അടക്കം സഹായം നല്‍കുന്ന നിര്‍മ്മാതാവിന് വേണ്ടി സുനി, നടിയെ ആക്രമിച്ചുവെന്നായിരുന്നു വാര്‍ത്ത.

നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പള്‍സര്‍ സുനി, നടിയെ ആക്രമിച്ചത്. ഈ സംഭവം അന്ന് പുറത്ത് വന്നിരുന്നില്ല. താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അടക്കം ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടി മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW