Monday, May 21, 2018 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 01.20 PM

പ്രണയത്തിലാണെന്ന വാര്‍ത്ത വന്നപ്പോള്‍ അപ്പു ചേട്ടന്‍ ചെയ്തത്; പ്രണവിനെക്കുറിച്ച് കല്ല്യാണി പ്രിയദര്‍ശന്‍

uploads/news/2017/07/128397/appu.jpg

മലയാള സിനിമയില്‍ എഴുതി ചേര്‍ക്കപ്പെട്ട പേരാണ് ലിസ്സി, പ്രിയദര്‍ശന്‍. മലയാള സിനിമയുടെ മുഖമായി മാറിയ നായികയും വിജയ ചിത്രങ്ങളിലൂടെ പ്രിയനായ പ്രിയദര്‍ശനും. ഈ താര കുടുംബത്തില്‍ നിന്ന് മകള്‍ കല്ല്യാണിയും സിനിമയിലേയ്ക്ക് എത്തുകയാണ്. മലയാളത്തിലൂടെ തുടങ്ങണമെന്നാഗ്രഹിച്ച കല്ല്യാണിയുടെ തുടക്കം തെലുങ്കിലാണ്. സ്വപ്ന തുല്യമായ ആ തുടക്കത്തിന്റെ സന്തോഷത്തിലാണ് കല്ല്യാണി. അമ്മയുടേയും അച്ഛന്റെയും അനുഗ്രഹത്തോടെയുള്ള തുടക്കം.

ഒരു ദിവസം നാഗാര്‍ജുനയുടെ കോള്‍ വന്നു പ്രിയന്. സിനിമയുടെ കാര്യമെന്തെങ്കിലുമായിരിക്കുമെന്ന് കരുതി. സിനിമയ്ക്കു വേണ്ടി തന്നെയായിരുന്നു. മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ കല്ല്യാണിയെ നായികയാക്കാനായിരുന്നു ആ വിളി. അങ്ങനെ തെലുങ്കില്‍ ഒരു വലിയ തുടക്കത്തിന് കളമൊരുങ്ങി.

uploads/news/2017/07/128397/appu1.jpg

പ്രിയന്റെ ഉറ്റ സുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവും തന്റെ ആദ്യ സിനിമയ്ക്കായി ഒരുങ്ങുകയാണ്. ഒരുമിച്ചു സിനിമയിലെത്തിയവരുടെ പിന്‍ തലമുറയും സിനിമയിലേയ്ക്ക്. ഒരു കുടുംബമായി കഴിഞ്ഞവരുടെ സന്തോഷം വീണ്ടും ഇരട്ടിയായി. പ്രണവിനെക്കുറിച്ചും കല്ല്യാണിക്ക് ഏറെ പറയാനുണ്ട്. അപ്പു ചേട്ടന്‍ ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ കുട്ടികളുടെ ഹീറോയാണ്. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായാണ് അപ്പു ചേട്ടന്‍ ജീവിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ്.

ഒരു ടീ ഷര്‍ട്ടും ഒരു ജീന്‍സും ഒരു ചപ്പലും ഉണ്ടെങ്കില്‍ അപ്പു ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പു ചേട്ടനും പ്രണയത്തിലാണെന്ന് ചില മെസ്സേജുകള്‍ വന്നു. അന്നു ഞങ്ങളെല്ലാം കുറേ ചിരിച്ചു. കുട്ടിക്കാലം മുതല്‍ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പു ചേട്ടന്‍. അന്നു തന്നെ ഒരുമിച്ചുള്ള ഫോട്ടോ അപ്പു ചേട്ടന്‍ ഇന്‍സ്റ്റഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണ് അപ്പു ചേട്ടനെന്നും കല്ല്യാണി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW