Monday, November 20, 2017 Last Updated 48 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.29 AM

അഞ്ചു പതിറ്റാണ്ടിന്റെ ദാമ്പത്യം; മധുരം പങ്കിട്ട്‌ വി.എസ്‌.

uploads/news/2017/07/128283/3.jpg

തിരുവനന്തപുരം: വിവാഹം വേണ്ടെന്നുവച്ചിരുന്ന വി.എസ്‌. അച്യതാനന്ദന്റെ മനസുമാറ്റിയതു രാഷ്‌ട്രീയ ഗുരുവായ ആര്‍.സുഗതനായിരുന്നു. സമരപാതയില്‍ സഖാവിനു കരുത്തു പകര്‍ന്ന മറ്റു വിപ്ലവപ്പോരാളികളും ഒത്തുചേര്‍ന്നപ്പോള്‍ വി.എസ്‌. തീരുമാനം മാറ്റി. അങ്ങനെ 43 വയസ്‌ പിന്നിട്ടപ്പോള്‍ നടത്തിയ വിവാഹത്തിന്‌ അമ്പതുവയസ്‌.
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ്‌. അച്യുതാനന്ദന്‍ 50-ാം വിവാഹവാര്‍ഷികവും വലിയ ആഘോഷമാക്കിയില്ല. ലളിതമായ ആഘോഷങ്ങള്‍ക്കാണ്‌ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസ്‌ ഇന്നലെ സാക്ഷ്യം വഹിച്ചത്‌. ആഘോഷങ്ങളോടു മുഖം തിരിക്കുന്ന വി.എസിന്‌ ദാമ്പത്യത്തിന്റെ അന്‍പതാമാണ്ടും സാധാരണ ദിവസം തന്നെയായിരുന്നു. മക്കളും മരുമക്കളും നിര്‍ബന്ധിച്ചപ്പോള്‍ അല്‍പം മധുരം പങ്കിടാമെന്ന്‌ അദ്ദേഹം സമ്മതിച്ചു.
1967 ജൂലൈ 16-നായിരുന്നു പുന്നത്തുറ വേലിക്കകത്ത്‌ ശങ്കരന്റെയും അക്കാമ്മയുടെ മകന്‍ വി.എസ്‌. അച്യുതാനന്ദനും ചേര്‍ത്തല കുത്തിയതോട്‌ കൊടുംതുരുത്ത്‌ കൊച്ചുതറയില്‍ കുഞ്ഞന്റെയും പാര്‍വതിയുടെയും മകള്‍ കെ.വസുമതിയും തമ്മിലുള്ള വിവാഹം. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു കല്യാണം. അന്ന്‌ പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു വി.എസ്‌. നഴ്‌സിങ്‌ പഠനം കഴിഞ്ഞ വസുമതി മഹിളാ സംഘത്തിന്റെ പ്രവര്‍ത്തകയും. പരസ്‌പരം മാല ചാര്‍ത്തല്‍ മാത്രമായിരുന്നു ചടങ്ങ്‌. പാര്‍ട്ടിയുടെ അന്നത്തെ ആലപ്പുഴ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എന്‍.ശ്രീധരനാണ്‌ വിവാഹ ക്ഷണക്കത്ത്‌ അച്ചടിച്ചതും ആളുകളെ ക്ഷണിച്ചതും. വിവാഹാനന്തരം സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായ വസുമതി ദീര്‍ഘകാലം നഴ്‌സുമാരുടെ സംഘടനയുടെ നേതാവുമായിരുന്നു.

Ads by Google
Monday 17 Jul 2017 12.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW