Monday, July 17, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Monday 17 Jul 2017 12.26 AM

ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുക; ചര്‍ച്ചയ്‌ക്കു തയാറല്ലെന്നും ചൈന

uploads/news/2017/07/128263/2.jpg

ബെയ്‌ജിങ്‌: സിക്കിം അതിര്‍ത്തി മേഖലയിലെ തര്‍ക്കത്തില്‍ യാതൊരുവിധ ചര്‍ച്ചയ്‌ക്കും തയാറല്ലെന്നും ഇന്ത്യ അടിയന്തരമായി സൈന്യത്തെ പിന്‍വലിക്കുകയാണു വേണ്ടതെന്നും ചൈന.
ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സ്‌ഥിഗതി കൂടുതല്‍ വഷളാകുമെന്നും അമ്പരപ്പിക്കുന്ന സാഹചര്യം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിന്റെ സ്വരത്തില്‍ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പറഞ്ഞു.
ഇന്ത്യ-ചൈന-ഭൂട്ടാന്‍ ട്രൈ ജങ്‌ഷനില്‍ ഇന്ത്യ ദോകാ ലാ എന്നും ചൈന ഡോങ്‌ ലാങ്‌ എന്നും ഭൂട്ടാന്‍ ഡോകാലാം എന്നും വിളിക്കുന്ന സ്‌ഥലമാണ്‌ സംഘര്‍ഷഭരിതമായിരിക്കുന്നത്‌.
ഭൂട്ടാനോടു ചേര്‍ന്നുള്ള പ്രദേശത്ത്‌ ചൈനീസ്‌ പട്ടാളം നടത്തുന്ന റോഡ്‌ നിര്‍മാണം ഇന്ത്യ തടഞ്ഞതാണു പ്രശ്‌നകാരണം. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിലംഘനം നടത്തിയെന്നാണു ചൈന ആരോപിക്കുന്നത്‌.
പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ്‌ ചൈന അവകാശവാദങ്ങള്‍ വ്യത്യസ്‌തമായ തലത്തിലേക്കു വ്യാപിപ്പിച്ച്‌ നിലപാട്‌ കടുപ്പിക്കുന്നത്‌.
തെക്കുകിഴക്കന്‍ കശ്‌മീരിലെ ലഡാക്ക്‌ അതിര്‍ത്തിയില്‍ പാകിസ്‌താനുമായിക്കൂടി ബന്ധപ്പെട്ട പ്രശ്‌നം രണ്ടുതവണ നയതന്ത്രതലത്തില്‍ പരിഹരിക്കപ്പെട്ടതുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും സിക്കിം മേഖലയിലെ തര്‍ക്കം തികച്ചും വ്യത്യസ്‌തമാണെന്നും സിന്‍ഹുവ പറയുന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈന കശ്‌മീരിനെ പരാമര്‍ശിക്കുന്നതും ലഡാക്കിനെ തര്‍ക്കപ്രദേശമെന്നു വിളിക്കുന്നതും ആദ്യമായാണ്‌.
ചൈനീസ്‌ മന്ത്രിസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സിന്‍ഹുവയുടെ റിപ്പോര്‍ട്ട്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇവരുടെ അഭിപ്രായപ്രകടനങ്ങള്‍ ചൈനീസ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടായാണു വിലയിരുത്തപ്പെടുന്നത്‌.

Ads by Google
Monday 17 Jul 2017 12.26 AM
YOU MAY BE INTERESTED
TRENDING NOW