Monday, July 17, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Monday 17 Jul 2017 12.26 AM

കുല്‍ഭൂഷന്റെ ദയാഹര്‍ജി പാക്‌ പട്ടാളമേധാവിയുടെ പരിഗണനയില്‍

uploads/news/2017/07/128262/10.jpg

ഇസ്ലാമാബാദ്‌: ചാരക്കുറ്റം ആരോപിച്ച്‌ പാകിസ്‌താന്‍ പട്ടാളക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ കമാന്‍ഡര്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക്‌ പട്ടാളമേധാവി ജനറല്‍ കമര്‍ ജാവേദ്‌ ബജ്‌വയുടെ പരിഗണനയില്‍.
ജാദവ്‌ സമര്‍പ്പിച്ച ദയാഹര്‍ജി സൈന്യത്തിന്റെ അപ്പീല്‍കോടതി തള്ളിയെന്നും അദ്ദേഹം ജനറല്‍ ബജ്‌വയ്‌ക്കു ദയാഹര്‍ജി സമര്‍പ്പിച്ചെന്നും പാക്‌ സൈന്യത്തിന്റെ ഔദ്യോഗിക വാര്‍ത്താവിഭാഗമായ ഇന്റര്‍ സര്‍വീസസ്‌ പബ്ലിക്‌ റിലേഷന്‍സ്‌(ഐ.എസ്‌.പി.ആര്‍) കഴിഞ്ഞ മാസം 22-ന്‌ അറിയിച്ചിരുന്നു.
ദയാഹര്‍ജി പരിഗണിക്കുന്ന ജനറല്‍ ബജ്‌വ കേസ്‌ സംബന്ധിച്ച തെളിവുകള്‍ വിലയിരുത്തുകയാണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും സേനാ വക്‌താവ്‌ മേജര്‍ ജനറല്‍ ആസിഫ്‌ ഗഫൂര്‍ ഇന്നലെ റാവല്‍പിണ്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പട്ടാളമേധാവിയുടെ തീരുമാനവും എതിരാകുന്നപക്ഷം പ്രസിഡന്റിനു ദയാഹര്‍ജി നല്‍കാന്‍ ജാദവിനു സാധിക്കും.
ഇറാനില്‍നിന്നു പാകിസ്‌താനിലേക്കു കടന്ന ജാദവിനെ മാര്‍ച്ച്‌ മൂന്നിന്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്നാണ്‌ അവരുടെ നിലപാട്‌.
നേവി കമാന്‍ഡറായ ജാദവ്‌ ഇന്ത്യന്‍ ചാരനാണെന്നും അവര്‍ ആരോപിക്കുന്നു.
അതേസമയം, നാവികസേനയില്‍നിന്നു വിരമിച്ചശേഷം ജാദവ്‌ ഇറാന്‍ കേന്ദ്രീകരിച്ച്‌ ബിസിനസ്‌ നടത്തുകയാണെന്നും അദ്ദേഹത്തെ പാകിസ്‌താന്‍ ഇറാനില്‍നിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും ഇന്ത്യ പറയുന്നു.
ചാരക്കുറ്റം ആരോപിച്ച്‌ പാക്‌ പട്ടാളക്കോടതി കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു.
ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച രാജ്യാന്തര നീതിന്യായ കോടതി വധശിക്ഷ നടപ്പാക്കുന്നത്‌ ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌.
ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുമതി നല്‍കണമെന്ന ഉത്തരവ്‌ പാകിസ്‌താന്‍ പാലിച്ചിട്ടില്ല.

Ads by Google
Monday 17 Jul 2017 12.26 AM
YOU MAY BE INTERESTED
TRENDING NOW