Saturday, September 23, 2017 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.26 AM

നവാസ്‌ ഷെരീഫിനെതിരായ 15 കേസുകള്‍ പുനരന്വേഷിക്കണമെന്ന്‌ ആവശ്യം

uploads/news/2017/07/128261/1.jpg

ഇസ്ലാമാബാദ്‌: വിവാദമായ പനാമ രേഖകളുമായി ബന്ധപ്പെട്ട്‌ അന്വേഷണം നേരിടുന്ന പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെതിരായ 15 കേസുകള്‍ പുനരന്വേഷിക്കണമെന്ന്‌ സംയുക്‌ത അന്വേഷണ സംഘം (ജെ.ഐ.ടി) ശിപാര്‍ശ ചെയ്‌തു.
ഷെരീഫിനെതിരായ 15 കേസുകളില്‍ മൂന്നെണ്ണം 1994, 2011 കാലത്ത്‌ പി.പി.പിയുടെ ഭരണകാലത്തും 12 എണ്ണം 1999-ല്‍ പട്ടാള അട്ടിമറിയിലൂടെ ഷെരീഫ്‌ പുറത്തായശേഷം പര്‍വേസ്‌ മുഷാറഫ്‌ പ്രസിഡന്റായ കാലത്തും രജിസ്‌റ്റര്‍ ചെയ്‌തവയാണെന്ന്‌ ഡോണ്‍ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഷെരീഫിന്റെ കുടുംബത്തിന്‌ ലണ്ടനിലുള്ള നാല്‌ അപ്പാര്‍ട്ട്‌മെന്റുകള്‍ സംബന്ധിച്ചും അന്വേഷിക്കണമെന്നും ശിപാര്‍ശയുണ്ട്‌.
ഇക്കാര്യം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ഏപ്രില്‍ 20ന്‌ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി ജെ.ഐ.ടിയോട്‌ ആവശ്യപ്പെട്ടിരുന്നു.

Ads by Google
Advertisement
Monday 17 Jul 2017 12.26 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW