Friday, November 17, 2017 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.20 AM

ഖത്തറില്‍നിന്ന്‌ ലോകകപ്പ്‌ വേദി മാറ്റണമെന്ന്‌ അറബ്‌ രാജ്യങ്ങള്‍

ലണ്ടന്‍: ഖത്തറിലെ ലോകകപ്പ്‌ ഫുട്‌ബോള്‍ വേദി മാറ്റണമെന്ന ആവശ്യവുമായി ആറ്‌ അറബ്‌ രാജ്യങ്ങള്‍ രംഗത്തെത്തി. 2022 ലോകകപ്പ്‌ വേദി മാറ്റണമെന്ന്‌ അവര്‍ ഫിഫയോട്‌ ആവശ്യപ്പെട്ടു.
ഖത്തര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നെന്നാണ്‌ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ വാദം. സൗദി, യെമന്‍, മൗറിട്ടാനിയ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഈജിപ്‌ത് എന്നിവര്‍ സംയുക്‌തമായി ഫിഫയെ എഴുതി അറിയിക്കുകയും ചെയ്‌തു. ഫിഫ നിയമം 85 അനുഛേദപ്രകാരം നേരത്തെ നിശ്‌ചയിച്ച വേദി മാറ്റാമെന്നും അവര്‍ വാദിച്ചു. എന്നാല്‍ കത്തു കിട്ടിയിട്ടില്ലെന്നാണ്‌ ഫിഫ പ്രസിഡന്റ്‌ ജിയാനി ഇന്‍ഫാന്‍ന്റിനോയുടെ നിലപാട്‌. ലോകകപ്പ്‌ സംഘാടക സമിതിയുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്‌ ഫിഫ വക്‌താവ്‌ പറഞ്ഞു.
ലോകകപ്പ്‌ വേദി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അറബ്‌ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരേ കത്തയച്ചെന്ന വാര്‍ത്തയോടു പ്രതികരിക്കാന്‍ ഖത്തര്‍ തയാറായിട്ടില്ല. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നെന്ന്‌ ആരോപിച്ച്‌ അറബ്‌ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അവര്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഖത്തറിന്‌ ലോകകപ്പ്‌ വേദി അനുവദിച്ചതിനു പിന്നാലെ വിവാദങ്ങളും പിറന്നിരുന്നു. ഖത്തര്‍ പോലെ മരുഭൂമിയിലുള്ള രാജ്യങ്ങളില്‍ ലോകകപ്പ്‌ മത്സരങ്ങള്‍ നടത്തരുതെന്നായിരുന്നു പ്രധാന ആവശ്യം. കാലാവസ്‌ഥ അനുകൂലമായ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണു ഖത്തര്‍ ലോകകപ്പ്‌ നടത്താന്‍ ഉദ്ദേശിക്കുന്നത്‌.

Ads by Google
Monday 17 Jul 2017 12.20 AM
YOU MAY BE INTERESTED
TRENDING NOW