Tuesday, November 21, 2017 Last Updated 44 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 02.03 PM

കുംബ്ലെ ആവശ്യപ്പെട്ടു, കിട്ടിയത് ശാസ്ത്രിക്ക് : ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ പ്രതിഫലം ഏഴരക്കോടി

Ravi Shastri,  Rs 7 crore, remuneration

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവര്‍ഷം ഏഴു കോടി രൂപ പ്രതിഫലമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ കോച്ച് അനില്‍ കുംബ്ലെയും ആവശ്യപ്പെട്ടിരുന്നത് ഇതേ പ്രതിഫലം ആയിരുന്നു. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ശാസ്ത്രിക്കൊപ്പം നിയമിതരായ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്, കോച്ചുമാര്‍ക്ക് പ്രതിവര്‍ഷം രണ്ടു കോടി വരെ ആയിരിക്കും ലഭിക്കുക.

പരിശീലകന്റെ വാര്‍ഷിക പ്രതിഫലം ഏഴര കോടിയായി ഉയര്‍ത്തണമെന്ന് മുന്‍ പരിശീലകന്‍ കുംബ്ലെ നേരത്തേ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുംബ്ലെയുടെ ആവശ്യം ബിസിസിഐ നിരാകരിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കുംബ്ലെയുടെ പിന്‍ഗാമിയായി വരുന്ന രവിശാസ്ത്രിക്ക് ഏഴു കോടി രൂപ പ്രതിഫലം നല്‍കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പരിശീലകന്റെ സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കുന്നതിന് നാലംഗ കമ്മറ്റിയെയാണ് മേല്‍നോട്ട സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന, സിഇഒ രാഹുല്‍ ജോഹ്റി, എഡല്‍ജി, ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.

Ads by Google
Sunday 16 Jul 2017 02.03 PM
YOU MAY BE INTERESTED
TRENDING NOW