Friday, June 22, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 01.05 AM

തെറ്റ്‌ എന്റേതാണു സര്‍!

uploads/news/2017/07/127962/re8.jpg

ഒരു സംഭവകഥയാണ്‌: ക്ലാസ്‌ മുറിയില്‍അധ്യാപകന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത്‌ കുട്ടികള്‍ മറ്റെന്തോ പറഞ്ഞു രസിക്കുന്നു. അധ്യാപകന്‍ അതു കണ്ടു. പെട്ടന്നൊരു ചോദ്യം അവരോട്‌ ചോദിച്ചു. അവര്‍ക്കുണ്ടോ ഉത്തരം പറയാന്‍ കഴിയുന്നു. ഉത്തരം പറയാന്‍ അറിയാതെ എല്ലാവരും എഴുന്നേറ്റു നിന്നു. അവരുടെ ഇടയിലെ ഒരു കുട്ടി കൃത്യമായി ഉത്തരം പറയുകയും ചെയ്‌തു. താന്‍ പറയുന്നത്‌ ശ്രദ്ധിക്കാതിരുന്നവരെ ശിക്ഷിക്കാതെ വയ്യ. അധ്യാപകന്‍ വടിയെടുത്തു. രണ്ടു മൂന്നുപേര്‍ക്ക്‌ കൈകളില്‍ അടികൊണ്ടു. ശരിയായ ഉത്തരം പറഞ്ഞ കുട്ടി എഴുന്നേറ്റ്‌ നിന്ന്‌ കൈനീട്ടി കാണിച്ചുകൊണ്ട്‌ പറഞ്ഞു.
സര്‍, എന്നെ അടിക്കണം. ഞാന്‍ പറഞ്ഞിട്ടാണവര്‍ സംസാരിച്ചത്‌. തെറ്റ്‌ എന്റേതാണ്‌. അവരെ ശിക്ഷിക്കരുത്‌. ആ കുട്ടിയുടെ സത്യസന്ധതയില്‍ അധ്യാപകന്‍ അഭിമാനം കൊണ്ടു. ആ കുട്ടിയത്രേ ഇന്ത്യയുടെ ആത്മീയ തേജസായ സ്വാമിവിവേകാനന്ദന്‍.
രസകരമായ ഒരു കഥപറയാം. യുവസന്യാസി ഒരു ദുര്‍ബല നിമിഷത്തില്‍ എന്തോ തെറ്റില്‍ വീണു. നിസാരങ്ങളെങ്കിലും എത്രയെത്ര തെറ്റുകള്‍ താനിങ്ങനെ ചെയ്‌തുവെന്നോര്‍ത്ത്‌ അദ്ദേഹം ദഃഖിച്ചു. ഇതില്‍ നിന്ന്‌ എങ്ങനെയാണ്‌ മോചനം നേടുക? ആശ്വാസവും ഉപദേശവും തേടി ഒരു ഋഷിവര്യനെ സമീപിച്ചു.
സ്‌നേഹിതാ, തെറ്റില്‍ വഴുതി വീണാല്‍ അതില്‍ നിന്ന്‌ വേഗം എഴുന്നേല്‍ക്കുക. അതാണ്‌ ആത്മവിശുദ്ധീകരണത്തിന്റെ പാത. താപസന്‍ ഉപദേശിച്ചു.
പക്ഷേ, പലതവണ വീഴുകയും എഴുന്നേല്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും വീണു പോയിരിക്കുന്നു. യുവ സന്യാസി വിലപിച്ചു.
എങ്കില്‍ വീണ്ടും എഴുന്നേല്‍ക്കുക. ഋഷി ശ്രേഷ്‌ഠന്റെ ഉപദേശം.
പക്ഷേ, എത്ര തവണ എനിക്കിതു ചെയ്യാന്‍ സാധിക്കും? സന്യാസി ചോദിച്ചു. എത്ര തവണ വീഴുന്നുവോ അത്രയും പ്രാവശ്യം സര്‍വശക്‌തിയോടും കൂടി എഴുന്നേല്‍ക്കുക. മരണം വരുമ്പോള്‍ ഒന്നുകില്‍ നിങ്ങള്‍ തെറ്റില്‍ വീണു കിടിക്കുന്നതായിട്ടോ അല്ലെങ്കില്‍ തെറ്റില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്നതായിട്ടോ കണ്ടെത്തും. ഇതില്‍ ഏതാണ്‌ നല്ലത്‌? ഇതായിരുന്നു താപസശ്രേഷ്‌ഠന്റെ മറുപടി. പാപത്തില്‍ നിപതിക്കുന്നവന്‍ മനുഷ്യനാണ്‌. പാപത്തെക്കുറിച്ചു പശ്‌ചാത്തപിച്ചു പരിഹാരം ചെയ്യുന്നവന്‍ വിശുദ്ധനാണ്‌. തെറ്റില്‍ നിന്നുള്ള മടക്കയാത്ര ശ്രമകരമാണ്‌. എന്നാല്‍ നാം മനസ്സുവച്ചാല്‍ ഈശ്വരന്‍ നമ്മെ വേഗം വഴിനടത്തിക്കൊള്ളും. യാഥാര്‍ഥ്യത്തില്‍ ജീവിക്കുവാനും മറ്റുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തുവാനും തെറ്റുകള്‍ തിരുത്തുന്ന ജീവിതം നമുക്കാവശ്യമാണ്‌.
അനേകരും ജീവിതത്തില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം പണമില്ലാത്തതു കൊണ്ടോ, വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടോ, ആരോഗ്യം ഇല്ലാത്തതു കൊണ്ടോ ഒന്നും അല്ല. പിന്നെയോ അവര്‍ തെറ്റു തിരുത്താന്‍ തയാറാകുകയോ ചുറ്റുപാടുമുള്ള ആളുകളുമായുള്ള ഇടപാടില്‍ അവര്‍ പരാജയപ്പെട്ടതു കൊണ്ടോ ആണ്‌. മറ്റുള്ളവരുമായി നന്നായി ഇടപെടുവാന്‍ കഴിവുള്ള വ്യക്‌തിക്ക്‌ വിജയമുണ്ടാകും.
മാനുഷിക ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്ന, അല്ലെങ്കില്‍ തൊഴില്‍പരമായി എങ്ങനെ ഉയരാം എന്നു പഠിപ്പിക്കുന്ന ഒരു ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തില്‍ അവര്‍ കണ്ടുപിടിച്ച കാര്യം ഉന്നതപദവിയില്‍ എത്തിയ ആളുകളില്‍ എണ്‍പത്തഞ്ചു ശതമാനം പേരും മറ്റുള്ളവരുമായി ഇടപെടുവാനുള്ള അവരുടെ കഴിവിന്റെയും, പതിനഞ്ചു ശതമാനം മാത്രം അവരുടെ ഡിഗ്രിയുടെയും കഴിവിന്റെയും അടിസ്‌ഥാനത്തിലുമാണ്‌.
മറ്റൊരു പഠനം കാണിക്കുന്നത്‌ ഏതാണ്ട്‌ അറുപതു മുതല്‍ എണ്‍ പതു ശതമാനം വരെ ആള്‍ക്കാരെ ജോലിയില്‍ നിന്ന്‌ പിരിച്ചു വിടുന്നത്‌ മറ്റുള്ളവരുമായി ഹൃദ്യമായി ഇടപെടാന്‍ സാധിക്കാത്തതിനാലാണ്‌. പതിനഞ്ചു ശതമാനം മാത്രമേ, ജോലി ചെയ്യാന്‍ കഴിവില്ലാത്തതിനാല്‍ പിരിച്ചു വിടപ്പെടുന്നുള്ളു.
വീട്ടിലോ നാട്ടിലോ ജോലിസ്‌ഥലത്തോ ആളുകള്‍ നമ്മെ തെറ്റിദ്ധരിക്കുകയും വൈരാഗ്യത്തോടെ പെരുമാറുകയും ചെയ്യുമ്പോള്‍ നമ്മുടെ പെരുമാറ്റം എങ്ങനെയുള്ളതാണ്‌? അതനുസരിച്ചായിരിക്കും നാം ബന്ധങ്ങള്‍ കെട്ടിപ്പണിയുന്നത്‌.
നിങ്ങളുടെ ജീവിതം യാഥാര്‍ഥ്യമുള്ളതാണോ? അതായത്‌ ബാഹ്യമായി നിങ്ങള്‍ പറയുന്നതും ആളുകള്‍ നിങ്ങളെപ്പറ്റി ധരിക്കുന്നതുമായ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ യാഥാര്‍ഥ്യമോ? അതോ രണ്ടു വ്യക്‌തികള്‍ ആണോ നിങ്ങളുടെ ശരീരത്തില്‍ വസിക്കുന്നത്‌? ബാഹ്യമായ ഒരു വ്യക്‌തിയും ആന്തരികമായ മറ്റൊരു വ്യക്‌തിയും. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത്‌ യാഥാര്‍ത്ഥ്യമുള്ള ഒരു ജീവിതത്തിനായിട്ടാണ്‌.
തെറ്റുകള്‍ അംഗീകരിക്കുകയും തുറന്നു പറയുകയും അതു തിരുത്താന്‍ മനസുണ്ടാകുകയും ചെയ്‌താല്‍ നാം വിജയിക്കും. തെറ്റുകളില്‍ നിന്ന്‌ ശരികളിലേക്ക്‌ ഒരു മടക്കയാത്രയ്‌ക്ക് നമുക്ക്‌ മനസുണ്ടാകുകയും വേണം.

Ads by Google
Sunday 16 Jul 2017 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW