Wednesday, November 22, 2017 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 01.02 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(16)

uploads/news/2017/07/127958/nithyam.jpg

അശ്വതി : കുടുംബകലഹം പരിഹരിക്കാന്‍ സാധിക്കും. കര്‍മഗുണം കാണുന്നു.
ഭരണി: ഉദ്ദിഷ്‌ടകാര്യസിദ്ധി, സൗഹൃദങ്ങള്‍ ഗുണം ചെയ്യും
കാര്‍ത്തിക: യശസ്സ്‌ വര്‍ദ്ധിക്കും. മത്സരരംഗത്ത്‌ കഴിവ്‌ തെളിയിക്കും.
രോഹിണി : സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാകും.
മകയിരം: വസ്‌തുക്രയവിക്രയം വന്നു ചേരും. ബന്ധുഗുണം വന്നു ചേരും.
തിരുവാതിര: കര്‍മരംഗത്ത്‌ അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
പുണര്‍തം: ദൂരയാത്രകള്‍ ഗുണകരമാകും. ഒരു ഉത്തമ ഗുരുവിനെ കണ്ടുമുട്ടും.
പൂയം: കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മമാകം ഗുണം ചെയ്യും.
ആയില്യം: ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ഉദ്യോഗസംബന്ധമായ യാത്രകള്‍ വേണ്ടിവരും.
മകം: കാര്യസാധ്യം ഉണ്ടാകും. ശരിയായ വ്യായാമത്തിലും ശാരീരിക അസ്വസ്‌ഥതകള്‍ മാറ്റാന്‍ സാധിക്കും.
പൂരം: പുതിയ പദ്ധതികളില്‍ പണം മുടക്കും. ബന്ധുഗുണം വര്‍ധിക്കും.
ഉത്രം: മനസ്സ്‌ വല്ലാതെ അസ്വസ്‌ഥമാകും. പങ്കുകച്ചവടം ലാഭകരമാകും.
അത്തം: ദൂരദേശയാത്രകള്‍ ആവശ്യമായി വരും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും.
ചിത്തിര: പുതിയ തൊഴിലില്‍ പ്രവേശിക്കും. സന്താനങ്ങള്‍ മൂലം സന്തോഷിക്കും.
ചോതി: ഭക്ഷണകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. സല്‍ക്കീര്‍ത്തിയുണ്ടാകും.
വിശാഖം: ലഘുവായ അപകടങ്ങളെ കരുതിയിരിക്കണം. മനോധൈര്യം വര്‍ധിക്കും.
അനിഴം: നേതൃത്വഗുണം വര്‍ധിക്കും. ദൂരദേശവാസത്തിനു സാധ്യത
തൃക്കേട്ട: കുടുംബബാധ്യതകള്‍ വര്‍ധിക്കും. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധ വേണം.
മൂലം: വ്യവഹാരങ്ങളില്‍ പരാജയഭീതി വേണ്ട. നേതൃഗുണം വര്‍ധിക്കും.
പൂരാടം: തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പുതിയ വാഹന സാധ്യത കാണുന്നു.
ഉത്രാടം: സല്‍ക്കീര്‍ത്തി വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും. ദൈവാധീനം ഉണ്ടാവും.
തിരുവോണം: ദാമ്പത്യ ഐക്യം ഉണ്ടാകും. കലാകാരന്മാര്‍ക്ക്‌ ഉന്നതി ഉണ്ടാകും.
അവിട്ടം: ഭൂസ്വത്ത്‌ ഇടപാടില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും.
ചതയം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും.
പൂരുരുട്ടാതി: പൊതുപ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമാനങ്ങള്‍ ഉണ്ടാവും. കുടുംബസുഖം ഉണ്ടാകും.
ഉതൃട്ടാതി: പ്രമോഷന്‍ സാധ്യത തടസ്സപ്പെടും. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ സാധിക്കും.
രേവതി: ദൈവാധീനം വര്‍ധിക്കും. ചെലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം.

അനില്‍, പെരുന്ന
9847531231

Ads by Google
Sunday 16 Jul 2017 01.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW