Tuesday, December 11, 2018 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 03.14 PM

അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

uploads/news/2017/07/127910/motherrembringkids.jpg

പ്രസവാനന്തരം ജോലിയില്‍ പ്രവേശിക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വീണ്ടും ദൈനംദിന ജോലികളുമായി പൊരുത്തപ്പെടേണ്ട ഉത്ക്കണ്ഠയും കുഞ്ഞിനെ വിട്ടുപിരിയേണ്ടിവന്നതിന്റെ നിരാശയും മനസിനെ ഒരുപോലെ വേട്ടയാടുന്ന സമയത്ത് ഒരു സാന്ത്വന വാക്കുപോലും പറയാന്‍ ഒരുപക്ഷേ ആരും അരികിലാരുമുണ്ടായില്ലെന്നുവരാം. പക്ഷേ തന്മയത്വത്തോടുകൂടിയും പ്രായോഗികമായും ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും മനസിനെ പാകപ്പെടുത്തിയെടുക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍.

ജീവതാളം വീണ്ടെടുക്കുക


ജോലിഭാരവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും പരസ്പരം മുറിവേല്ക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ശീലിക്കണമെങ്കില്‍ കുറച്ചുദിവസങ്ങള്‍ വേണ്ടിവരും. ആവശ്യമുള്ള മാറ്റങ്ങള്‍ പരീക്ഷിച്ച് എത്രയുംവേഗം താളം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കുടുംബത്തിലെ ഉത്തരവാദിത്തം


കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്തം വീട്ടുകാരെ ഏല്‍പ്പിക്കാതെ കുടുംബത്തിലെ മറ്റംഗങ്ങള്‍ അതിനു തയാറാകുന്ന സാഹചര്യം ഉണ്ടെങ്കില്‍ കുഞ്ഞിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയ്ക്ക് കുറെയൊക്കെ അയവുവരുത്താനാവും.

ഓഫീസ് സമ്മര്‍ദ്ദങ്ങള്‍


ജോലിയിലുള്ള ആശങ്കകളും വിഷമതകളും ചുമലിലേറ്റി വീട്ടിലെത്തിക്കരുത്. പരിധിയില്‍ കവിഞ്ഞ ഓഫീസ് സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായും വീട്ടിലെത്തിയാല്‍ ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും വഴക്കും മറ്റുമായി അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ കുഞ്ഞിനു ലഭിക്കേണ്ട ലാളനയും കരുതലും നഷ്ടപ്പെടാന്‍ ഇടവരുന്നത് ഒഴിവാക്കണം.

ഇതിനു പകരമായി കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ശാന്തമായി ഓഫീസിലെ പ്രശ്‌നങ്ങള്‍ ഭര്‍ത്താവിനോടും മറ്റും കുടുംബാംഗങ്ങളോടും സംസാരിച്ച് പരിഹാരത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്ത് മുന്നോട്ട് പോകുക.

ബാലാരിഷ്ടതള്‍


കുഞ്ഞുങ്ങള്‍ക്ക് ബാലാരിഷ്ടകള്‍ സ്വാഭാവികമായതുകൊണ്ട് അവര്‍ക്കുവേണ്ട മരുന്നുകള്‍ സൂക്ഷിച്ച് വീട്ടില്‍ കരുതിയിരിക്കുക. കുഞ്ഞിന്റെ രോഗത്തിന്റെ തുടക്കത്തി ല്‍ തന്നെ ആവശ്യമായ മരുന്നുകള്‍ കൊടുക്കാനും വേണ്ടിവന്നാല്‍ ആവശ്യത്തിനുള്ള ചികിത്സയും ലഭ്യമാക്കിയാല്‍ ഓഫീസില്‍ അവധിയെടുക്കണമെന്ന ടെന്‍ഷന്‍ കുറയ്ക്കാം.

കുഞ്ഞിന്റെ ബാല്യകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് അവധി എടുക്കേണ്ടി വരുമെന്ന് മുന്‍കൂട്ടിത്തന്നെ മനസിനെ സജ്ജമാക്കി വയ്ക്കണം.

സഹായങ്ങള്‍ ആവശ്യപ്പെടാം


പ്രസവാനന്തരസമയത്തും ജോലിയില്‍ പ്രവേശിച്ചശേഷം എല്ലാ ഉത്തരവാദിത്തങ്ങളും യോജിപ്പിച്ചുകൊണ്ടുപോകാന്‍ ശ്വാസം മുട്ടുന്ന സമയത്ത് സ്വമേധയാ വിഷമതകള്‍ മനസിലാക്കി ഭര്‍ത്താക്കന്മാര്‍ മുന്‍പോട്ട് വരണമെന്ന് പ്രതീക്ഷിക്കരുത്.

ഇത്തരം പ്രതീക്ഷകള്‍ കൂടുതല്‍ നിരാശയിലേക്കായിരിക്കും ചെന്നെത്തിക്കുന്നത്. പരിമിതികളുടെ നാലു ചുമലുകളില്‍ നിന്നുകൊണ്ട് ഭര്‍ത്താവിന് ഏറെയൊന്നും സഹായിക്കാന്‍ സാധിച്ചെന്നുവരില്ല.

എങ്കിലും അവരുടെ സാന്ത്വനവാക്കും ഭാര്യ അധ്വാനിക്കുന്നത് ഭര്‍ത്താവ് മനസിലാക്കുന്നുണ്ടെന്ന തിരിച്ചറിവും ഏറെ പ്രയോജനം ചെയ്യും. അവര്‍ക്ക് ചെയ്തു തരാന്‍ കഴിയുന്നതരത്തിലുള്ള സഹായങ്ങള്‍ക്കായി ആവശ്യപ്പെടാന്‍ ഒട്ടും മടികാണിക്കരുത്.

uploads/news/2017/07/127910/motherrembringkids1.jpg

മറ്റൊരു ജോലി


കുഞ്ഞിന്റെ കാര്യങ്ങളും ഓഫീസുമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ഇപ്പോഴുള്ള ജോലി അവസാനിപ്പിച്ച് മറ്റൊരു ജോലിയിലൂടെ ഒരു പരിഹാരം തെളിയുമെന്ന് തോന്നിയാല്‍ അ ങ്ങനെ ചെയ്യാവുന്നതാണ്.

വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍


അനുയോജ്യമായ വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ സ്വീകാര്യമെങ്കില്‍ അതും തിരഞ്ഞെടുക്കാവുന്നതാണ്. ഇന്റര്‍നെറ്റു വഴി ഓണ്‍ലൈന്‍ ജോലികളും കുട്ടികള്‍ക്കുള്ള ട്യൂഷനും, ഡാന്‍സ്, സംഗീത പരിശീലന ക്ലാസുകളും എന്നിങ്ങനെ പലതരം മാര്‍ഗങ്ങള്‍ നിലവിലുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട ബിസിനസ് സംരംഭങ്ങളും നല്ല ഉപാധിയാണ്.

അവധിയെടുക്കാന്‍ കഴിയുമെങ്കില്‍


കുഞ്ഞിനെ നോക്കാനും വീട്ടിലെ കാര്യങ്ങള്‍ സുഗമമായി നടന്നുപോകാനും ജോലി ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ ജോലിയില്‍ നിന്നും അവധിയെടുക്കാന്‍ കഴിയുമെങ്കില്‍ അത് നടപ്പിലാക്കാം. അതല്ലെങ്കില്‍ ജോലിയില്‍നിന്നും താല്ക്കാലികമായെങ്കിലും വിടപറയുക.

കുട്ടികള്‍ വലുതായശേഷം


ജോലിയില്‍നിന്നും രാജിവച്ചു കഴിഞ്ഞാ ല്‍ അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. അത്രയുംനാള്‍ അധ്വാനിച്ചതും ഉന്നത വിദ്യാഭ്യാസയോഗ്യത നേടിയതും വെറുതെയായോ എന്ന ചിന്ത കടന്നുകൂടാറുണ്ട്.

ഇത് ഒരു താത്ക്കാലിക ഇടവേള മാത്രമാണെന്നും കുട്ടികള്‍ വലുതായതിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാമെന്നുള്ള ആശ്വാസത്തിനു വകയുള്ള ശുഭപ്രതീക്ഷകളുമായി മുന്നോട്ടു പോകുക.

പ്രൊഫഷന്‍ മറക്കാതിരുന്നാല്‍


ജോലിയില്‍നിന്നും താല്ക്കാലികമായി വിട്ടുനില്‍ക്കുന്ന വേളയില്‍ പ്രൊഫഷനെക്കുറിച്ച് മറക്കാതിരുന്നാല്‍ പിന്നീട് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉള്‍ഭയത്തെ ഫലപ്രദമായി നേരിടാം. പ്രൊഫഷനെക്കുറിച്ചുള്ള കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും നവീനതകളും അറിയാന്‍ ഇന്റര്‍നെറ്റും മറ്റു മാധ്യമങ്ങളും ഉപയോഗിക്കുക.

സഹപ്രവര്‍ത്തകരുമായും ഓഫീസിലെ സുഹൃത്തുക്കളുമായുള്ള സ്ഥിരം സൗഹൃദവും അഭിപ്രായപ്രകടനങ്ങളും ആശയവിനിമയവും സ്വന്തം പ്രൊഫഷനെ മറക്കാതെ കാത്തുസൂക്ഷിക്കാം.

സുനില്‍ വല്ലത്ത്‌

Ads by Google
Saturday 15 Jul 2017 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW