Monday, November 20, 2017 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 01.20 AM

ആറന്മുള വള്ളസദ്യ ഇന്ന്‌ ആരംഭിക്കും

uploads/news/2017/07/127653/re5.jpg

കോഴഞ്ചേരി: പമ്പാ തീരത്ത്‌ വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ ഉയര്‍ത്തി കരകളെ ഭക്‌തി സാന്ദ്രമാക്കി ആറന്മുള വഴിപാട്‌ വള്ള സദ്യ ഇന്ന്‌ ആരംഭിക്കും. വള്ളസദ്യകള്‍ക്ക്‌ തുടക്കം കുറിച്ചു കൊണ്ട്‌ ക്ഷേത്രത്തിലെ ഊട്ടുപുരയിലെ അടുപ്പിലേക്ക്‌ അഗ്‌നി പകര്‍ന്നു. ക്ഷേത്ര മേല്‍ശാന്തി മോഹനറാവു പകര്‍ന്ന്‌ നല്‍കിയ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ ഡോ. കെ ജി ശശിധരന്‍ പിള്ള ഊട്ടുപുരയിലെ ദീപത്തിലേക്ക്‌ കൊളുത്തി.
മുതിര്‍ന്ന പാചകക്കാരന്‍ എന്‍. സെല്‍വന്‍ അടുപ്പിലേക്ക്‌ അഗ്‌നി പകര്‍ന്നു. സെക്രട്ടറി പി.ആര്‍.രാധാകൃഷ്‌ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ മനോജ്‌ മാധവശേരില്‍, എ. പദ്‌മകുമാര്‍, ഫുഡ്‌ കമ്മിറ്റി കണ്‍വീനര്‍ കെ.പി സോമന്‍, എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സി. കെ. ഹരിശ്‌ചന്ദ്രന്‍, രതീഷ്‌ ആര്‍. മോഹന്‍, അശോക്‌ കുമാര്‍, ഗിരീഷ്‌ നാരായണന്‍, കെ.കെ. ഗോപിനാഥന്‍ നായര്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി.എന്‍ രാജശേഖരന്‍, അസി കമ്മീഷണര്‍ രാജീവ്‌ കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ഇന്‍ചാര്‍ജ്‌ സുനില്‍കുമാര്‍ സുരേഷ്‌ കുമാര്‍, വിജയമ്മ എസ്‌. പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന്‌ നെടുമ്പ്രയാര്‍, തെക്കേമുറി, വരയന്നൂര്‍, പുന്നംതോട്ടം, ചിറയിറമ്പ്‌, ചെറുകോല്‍, മേപ്രംതൈമറവുംകര എന്നീ പള്ളിയോടങ്ങള്‍ക്കും നാളെപൂവത്തൂര്‍ പടിഞ്ഞാറ്‌, കിഴക്കനോതറ കുന്നേകാട്‌, മാരാമണ്‍, വന്മഴി, ഇടപ്പാവൂര്‍, ചിറയിറമ്പ്‌, പ്രയാര്‍, തെക്കേമുറി, മുതവഴി എന്നീ പള്ളിയോടങ്ങള്‍ക്കും വള്ളസദ്യകള്‍ നടത്തും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വഴിപാടുകാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ കൊടിമരച്ചുവട്ടിലേക്ക്‌ ആനയിക്കുന്നതോടെയാണ്‌ ചടങ്ങുകള്‍ തുടങ്ങുന്നത്‌. വള്ളസദ്യപ്പാട്ടുകളും നതോന്നതയുടെ താളത്തിലുള്ള വഞ്ചിപ്പാട്ടുകളും ക്ഷേത്ര സന്നിധിയില്‍ ഇനിയുള്ള 80 ദിനങ്ങളില്‍ മുഖരിതമാകും.വഴിപാട്‌ വള്ളസദ്യകള്‍ ആരംഭിക്കുന്നതിന്‌ മുന്നോടിയായി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയും പരിസരങ്ങളും ശുചീകരിച്ചു.
പഞ്ചായത്തിലെ കുടുംബശ്രീ, ആരോഗ്യവിഭാഗം പ്രവര്‍ത്തകരാണ്‌ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മാധവശേരില്‍, പ്രഭാ രവീന്ദ്രന്‍, ഗീതാകൃഷ്‌ണന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ശിവകുമാരി, നിര്‍മ്മല തുടങ്ങിയവര്‍ ശുചീകരണത്തിന്‌ നേതൃത്വം നല്‍കി.
വള്ളസദ്യ കാലയളവില്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

Ads by Google
Saturday 15 Jul 2017 01.20 AM
YOU MAY BE INTERESTED
TRENDING NOW