Tuesday, November 21, 2017 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 10.42 PM

ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു

uploads/news/2017/07/127644/pa1.jpg

കുറവിലങ്ങാട്‌: ഇരുവൃക്കകളും തകരാറിലായ ശിവദാസന്‍ ചികിത്സാസഹായം തേടുന്നു. കുര്യനാട്‌ മണിയാക്കുംപാറ പൂവത്തോലില്‍ പി.എസ്‌ ശിവദാസനാണ്‌(47) ചികിത്സയ്‌ക്കായി മറ്റു മാര്‍ഗമില്ലാതെ വലയുന്നത്‌. നാട്ടുകാര്‍ക്കിടയില്‍ ശിവദാസനെക്കുറിച്ച്‌ നല്ലതു മാത്രമേ പറയാനുള്ളൂ. 47 വയസിനിടയില്‍ നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ഓടിയെത്തുമായിരുന്നു. കുടുംബജീവിതത്തിലും ഇതേ മാതൃകയാണ്‌ ശിവദാസന്‍. കര്‍ഷകനായ ശിവദാസന്‍ എല്ല്‌ മുറിയെ പണിയെടുത്ത്‌ കുടുംബം നല്ല നിലയില്‍ പോറ്റിയിരുന്നു. പെടുന്നനെയുണ്ടായ രോഗം ജീവിതത്തിന്റെ താളം തെറ്റിച്ചു. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും കുട്ടികളുടെ പഠനത്തിനും നിവൃത്തിയില്ലാതെ കഷ്‌ടപ്പെടുന്നതിനിടയില്‍ നാട്ടുകാരാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌ യൂണിഫോമുകളും പുസ്‌തകവുമെല്ലാം വാങ്ങിനല്‍കിയത്‌.
കുറിച്ചിത്താനം ശ്രീകൃഷ്‌ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്ണിനും ഒന്‍പതാം ക്ലാസിലുമായാണ്‌ മൂവരും പഠിക്കുന്നത്‌. രണ്ട്‌ കിഡ്‌നികളും തകരാറിലായ അപൂര്‍വ രോഗത്തിന്റെ പിടിയിലാണ്‌ ശിവദാസന്‍. പത്ത്‌ വര്‍ഷം മുമ്പാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്‌. അന്നുമുതല്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെങ്കിലും കൂലിവേല ചെയ്‌ത്‌ കുടുംബം പോറ്റിയിരുന്നു. രണ്ടര വര്‍ഷമായി രണ്ട ്‌ കിഡ്‌നികളും തകരാറിലായതോടെ ജോലിയൊന്നും ചെയ്യാനാവാത്ത അവസ്‌ഥയിലാണ്‌. കിഡ്‌നി മാറ്റിവയ്‌ക്കണമെന്നാണ്‌ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ചികില്‍സാച്ചെലവിന്‌ ആവശ്യമായ ഭാരിച്ച തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ വിഷമിക്കുകയാണ്‌ ഈ കുടുംബം. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ആഴ്‌ചയില്‍ രണ്ട്‌ തവണ ഡയാലിസിസ്‌ ചെയ്യണം. ഒരു മാസം പതിനാലായിരത്തോളം രൂപാ രക്‌തം മാറ്റുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും മരുന്നിനുമായി വേണം. നാട്ടുകാരുടെ സഹായവും ഭാര്യ ബേബി വീടുകളില്‍ കൂലിവേല ചെയ്‌തും കിട്ടുന്ന തുച്‌ഛമായ വരുമാനംകൊണ്ടാണ്‌ ഇതുവരെയുളള ചികില്‍സ നടത്തിയത്‌.
ആഴ്‌ചയില്‍ രണ്ട്‌ ദിവസം വീതം ഡയാലിസ്‌ ചെയ്യാനായി മെഡിക്കല്‍ കോളജില്‍ പോകേണ്ടി വരുന്നതിനാല്‍ സ്‌ഥിരമായി ജോലിക്ക്‌ പോകാന്‍ ബേബിക്ക്‌ കഴിയുന്നില്ല. ഇതോടെ നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുകയാണ്‌. ദിവസം ചെല്ലുംതോറും ശിവദാസന്റെ രോഗം മൂര്‍ച്‌ഛിച്ചുവരുകയാണ്‌. ചികില്‍സാസഹായത്തിനായി മരങ്ങാട്ടുപിളളി എസ്‌.ബി.ഐ ശാഖയില്‍ അക്കൗണ്ട്‌ തുടങ്ങി. നമ്പര്‍: 67129110342. ഐ.എഫ്‌എസ്‌സി കോഡ്‌: എസ്‌ബിടിആര്‍ 0000234.

Ads by Google
Friday 14 Jul 2017 10.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW