Friday, July 14, 2017 Last Updated 1 Min 21 Sec ago English Edition
Todays E paper
Friday 14 Jul 2017 07.34 PM

വീടിനുള്ളില്‍ വയ്ക്കാന്‍ ഹെല്‍മറ്റ്: ഈ ഹെല്‍മറ്റിന്റെ ഉപയോഗം ഇങ്ങനെ

uploads/news/2017/07/127632/helmat.jpg

വീടിനുള്ളില്‍ ഹെല്‍മറ്റിന്റെ ആവശ്യമുണ്ടോ?ഉണ്ടെന്നാണ് ഹോച്ചു രായു എന്ന ഉക്രെയിന്‍ കമ്പനി പറയുന്നത്. അതുകൊണ്ടാണ് അവര്‍ ഹേം ഫോണ്‍ എന്ന ഹെല്‍മറ്റ് നിര്‍മ്മിച്ചത്. വീടിനുള്ളിലോ ഓഫീസിലോ ഉപയോഗിയ്ക്കുന്ന ഈ ഹെല്‍മറ്റ് പക്ഷെ വാഹനാപകടങ്ങളില്‍ നിന്ന് രക്ഷ നേടാനല്ല. പകരം ചുറ്റുമുള്ള ബഹളങ്ങളില്‍ നിന്ന് രക്ഷ നേടാനാണ്.മറ്റു ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായിരിയ്ക്കാനും സ്വന്തം ജോലിയില്‍ ശ്രദ്ധിയ്ക്കാനും വേണ്ടിയാണ് ഇത്തരം ഒരു ഹെല്‍മറ്റ്.ഇത് ധരിച്ചാല്‍ സഹപ്രവര്‍ത്തകരുടെ ഫോണ്‍ വിളികളോ വര്‍ത്ത‍മാനങ്ങളോ ഒന്നും നിങ്ങളെ ശല്യപ്പെടുത്തില്ല.

ഗ്ലാസ് ഫൈബര്‍ കൊണ്ടുള്ള ഒരു ഷെല്‍ പോലെയാണ് ഈ ഹെല്‍മറ്റ്.സൌണ്ട് പ്രൂഫ്‌ ആണ് ഇത്.മെംബ്രെയ്ന്‍ ക്ലോത്തും സ്പോഞ്ചും ഉള്ളിലുണ്ടാവും.ഈ കവചമാണ് പുറത്ത് നിന്നുള്ള ശബ്ദങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്.മാത്രമല്ല അകത്തുനിന്നുള്ള നിങ്ങളുടെ ശബ്ദങ്ങളെ പുറത്തേയ്ക്കും വിടില്ല.അതായത് ഇത് വച്ചാല്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി മറ്റാരും കേള്‍ക്കാതെ പാട്ട് കേള്‍ക്കുകയോ വോയിസ് ചാറ്റ് ചെയ്യുകയോ ആവാം.ആള്‍ക്കൂട്ടത്തിനിടയിലും ഒരു പെഴ്സണല്‍ സ്പെയ്സ് നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്നാണു കമ്പനി പറയുന്നത്. സംഭവമൊക്കെ കൊള്ളാം പക്ഷെ ഇതും വച്ച് എവിടെയെങ്കിലും ഇരുന്നാല്‍ അന്യഗ്രഹ ജീവിയാണെന്ന് ആളുകള്‍ തെറ്റിദ്ധരിയ്ക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ!

Ads by Google
Friday 14 Jul 2017 07.34 PM
YOU MAY BE INTERESTED
TRENDING NOW