Tuesday, April 17, 2018 Last Updated 52 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 04.48 PM

ശരീരത്തിലൊളിപ്പിച്ച നിലയില്‍ 102 ഐഫോണുമായി യുവതി പിടിയില്‍

woman catch, iPhones

ശരീരത്തിലൊളിപ്പിച്ച നിലയില്‍ 102 ഐഫോണുമായി യുവതിയെ ഷെന്‍സെണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഹോംഗ്കോംഗ് യുവതിയാണ് പിടിയിലായത്. അസാധാരമായ വിധത്തില്‍ യുവതി വസ്ത്രം ധരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യുവതിയെ പരിശോധിച്ചപ്പോഴാണ് ഇത്രയും ഐഫോണ്‍ പിടിച്ചെടുത്തത്.

woman catch, iPhones

യുവതിയെ സംശയാസ്പദമായി പിടിച്ചതിന് ശേഷം എക്സ്റേ സ്‌കാനറിലൂടെ നടത്തിയിരുന്നു. അപ്പോള്‍ അലാറം ശബ്ദിച്ചു. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ടേപ്പ് കൊണ്ട് ശരീരത്തില്‍ വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. മൊത്തം 20 കിലോ സാധനങ്ങള്‍ യുവതിയുടെ ശരീരത്ത് ഉണ്ടായിരുന്നു. ഹോംഗ്കോംഗില്‍ ഐഫോണ്‍ കള്ളക്കടത്ത് വ്യാപകമാണ്.

Ads by Google
TRENDING NOW