ജിഎസ്ടി എത്തിയതോടെ വാഹനനിര്മ്മാതക്കളൊല്ലാം മോഡലുകള്‍ക്ക് വില കുറച്ചിരിക്കുകയാണ്. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഇപ്പോള്‍ ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ക്രെറ്റ എസ്യുവിയുടെ വില ഹ്യൂണ്ടായിയും വെട്ടിക്കുറച്ചു.
ഇതിന്റെ ഭാഗമായി മോഡലുകളില്‍ 5.9 ശതമാനം വരെ വിലക്കിഴിവ് ഹ്യൂണ്ടായി പ്രഖ്യാപിക്കുകയും ചെയ്തു. ഹ്യൂണ്ടായി നിരയിലെത്തന്നെ ബെസ്റ്റ് സെല്ലിംഗ് എസ്യുവിയാണ് ക്രെറ്റ. 36305 രൂപ മുതല്‍ 63670 രൂപ വരെയാണ് ക്രെറ്റ വേരിയന്റുകളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന വിലക്കിഴിവ്.
14 വ്യത്യസ്ത പെട്രോള്‍-ഡീസല്‍ വേരിയന്റുകളാണ് ക്രെറ്റയില്‍ ഹ്യൂണ്ടായി ഒരുക്കുന്നത്. 121 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, 89 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്, 126 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഹ്യൂണ്ടായി ക്രെറ്റയില്‍ ലഭ്യമാകുന്നത്.
6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് വേരിയന്റുകളില്‍ ഹ്യുണ്ടായി ഒരുക്കുന്നതും. ഹ്യുണ്ടായി ക്രെറ്റ വേരിയന്റുകളുടെ പുതുക്കിയ വില ഇങ്ങനെ-