Friday, July 14, 2017 Last Updated 3 Min 47 Sec ago English Edition
Todays E paper
Friday 14 Jul 2017 02.04 PM

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

uploads/news/2017/07/127591/gulf140717d.jpg

ദമാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. മലപ്പുറം വാണിയമ്പലം കൂരാട് സ്വദേശി
മൻസൂർ കൂരാട് (32) വാഹനാപകടത്തിൽ മരിച്ചത്. കമ്പനിയാവശ്യാർത്ഥം ഇന്നലെ രാവിലെ എട്ട് മണിക്ക് ഹഫർ അൽ
ബാത്തിനിൽനിന്ന് ദാമാമിലേക്ക് വരുന്നതിനിടയിൽ നാരിയയിൽനിന്ന് 30 കിലോമീറ്റർ അകലെ അബുഹൈദ്രിയക്കടുത്താണ് അപകടം.

വെള്ളം സപ്ലൈ ചെയ്യുന്ന ട്രെയിലർ മൻസൂർ ഓടിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രെയിലർ ഡ്രൈവറായ പഞ്ചാബി സ്വദേശി മൊഹീന്ദർ സിംഗും അപകടത്തിൽ മരിച്ചു. ഇടിയുടെ ആഘാതത്തിൽ മൻസൂർ സഞ്ചരിച്ചിരുന്ന കാർ പൂർണമായി തകർന്നു.

ഈ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ചതിനാൽ മൃതദേഹം തിരിച്ചറിയാൻ ബുദ്ധിമുട്ടിയതായി സുഹൃത്തുക്കൾ പറഞ്ഞു. മരണമടഞ്ഞ രണ്ട് പേരുടേയും മൃതദേഹം നാരിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറം വാണിയമ്പലം കൂരാട് സ്വദേശി എരിയാക്കുറ്റിവീട്ടിൽ ഷൗക്കത്തലിയുടെയും ആസിയയുടെയും മകനായ മൻസൂർ എൽ.ജി കമ്പനി സെയിൽസ്മാനായിരുന്നു. ഏഴു വർഷമായി സൗദിയിലുണ്ട്. റിയാദിലും അൽ കോബാറിലും ജോലി ചെയ്തിരുന്നു. രണ്ട് വർഷമായി ഹഫർ അൽ ബാത്തിനിലാണ്.

നഗരത്തിൽനിന്നും ഒറ്റപ്പെട്ട പ്രദേശമായ ഹഫറിൽ പ്രവാസികളായ എല്ലാ രാജ്യക്കാർക്കും ഈ യുവാവ് ആശ്രയമായിരുന്നു. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിലെ സജീവതയാൽ കുറഞ്ഞ കാലം കൊണ്ട് ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി സന്ദർശന വേളകളിലെല്ലാം മൻസൂറിന്റെ നേതൃത്വത്തിലാണ് വളണ്ടിയർ പ്രവർത്തനങ്ങൾ നടന്നിരുന്നത്. കൂടാതെ അനേകം തൊഴിൽ വിഷയങ്ങളിലും കഷ്ടതയനുഭവിക്കുന്നവരുടെ വിഷയങ്ങളിലും ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചിരുന്നു.

ഭാര്യ ഹാജിഷയും മകളായ ഹവ്വ (2), മകൻ നൂഹ് (6) എന്നിവരോടൊപ്പം ഹഫറിനിലായിരുന്നു താമസം. ഭാര്യാ പിതാവ് തായിഫിലുണ്ട്. മരണ വാർത്തയറിഞ്ഞ് അദ്ദേഹവും റിയാദിൽനിന്ന് സഹോദരി ഭർത്താവും മറ്റു ബന്ധുക്കളും നാരിയയിൽ എത്തിയിട്ടുണ്ട്. സഹോദരൻ ദുബായിൽനിന്ന് നാരിയയിലേക്കു തിരിച്ചിട്ടുണ്ട്. ഇളയ സഹോദരനെ കൂടാതെ വിവാഹിതയായ ഒരു സഹോദരിയുമുണ്ട്.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Friday 14 Jul 2017 02.04 PM
YOU MAY BE INTERESTED
TRENDING NOW