Wednesday, November 15, 2017 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Thursday 13 Jul 2017 03.30 PM

വീടിന് സ്ഥലം വാങ്ങുമ്പോള്‍

uploads/news/2017/07/127287/weeklyvasthu130717.jpg

പൂര്‍വ്വികമായി കൈവശം വന്നുചേര്‍ന്ന ഭൂമിയാണെങ്കില്‍ ഒരു പരിധിവരെ നമുക്ക് ആ സ്ഥലത്തെക്കുറിച്ചും അവിടെ താമസിക്കുന്നവര്‍ക്ക് നല്ലതായിരുന്നോ ചീത്തയായിരുന്നോ എന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കും.

എന്നാല്‍ പുതുതായി സ്ഥലം വാങ്ങും മുമ്പ് ഒരു ജ്യോത്സ്യനെ കാണുന്നതും വാസ്തുവിദഗ്ദ്ധനെ സ്ഥലം കാണിക്കുന്നതും നല്ലതാണ്. ഒന്നിലധികം സ്ഥലങ്ങള്‍ കണ്ടുവച്ച ശേഷം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

വിലക്കുറവ്, വഴി, സ്‌കൂള്‍ സൗകര്യം എന്നിങ്ങനെയായിരിക്കും സ്ഥലം വാങ്ങുന്നയാള്‍ നോക്കുന്ന കാര്യം. എന്നാല്‍ വാസ്തുദോഷമുണ്ടോ, സ്ഥലത്തിന്റെ ആകൃതി ശരിയാണോ, തെറ്റാണെങ്കില്‍ എങ്ങനെ ശരിയാക്കാന്‍ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ച് സ്ഥലം വാങ്ങിയാല്‍ നല്ലത്.

അവിടെ താമസിക്കുന്നവര്‍ക്ക് സര്‍വ്വഐശ്വര്യങ്ങളും ഉണ്ടാകും. മണ്ണിന്റെ രൂചി കൂടി പരിശോധിച്ചാണ് വാസ്തുവിദഗ്ദ്ധന്‍ സ്ഥലത്തെ വിലയിരുത്തുന്നത്. ഭൂമിയുടെ കിടപ്പ്, ഉയര്‍ച്ച, താഴ്ച എന്നിവയും എങ്ങോട്ട് നീണ്ടിരിക്കുന്നു എന്നീ കാര്യങ്ങളും കണക്കാക്കുന്നു.

Ads by Google
Ads by Google
TRENDING NOW