Tuesday, September 12, 2017 Last Updated 4 Min 37 Sec ago English Edition
Todays E paper
Tuesday 11 Jul 2017 01.46 PM

ഉപാസനാമൂര്‍ത്തികള്‍

uploads/news/2017/07/126614/jyothi090717.jpg

ഗണപതി, മഹാവിഷ്ണു, ശിവന്‍, ശ്രീകൃഷ്ണന്‍, ദുര്‍ഗ്ഗ, സരസ്വതി, സുബ്രഹ്മണ്യന്‍, ശാസ്താവ്, ഹനുമാന്‍, നാഗങ്ങള്‍, മഹാലക്ഷ്മി, ഭദ്രകാളി, ശങ്കരനാരായണന്‍, വേട്ടയ്‌ക്കൊരുമകന്‍ എന്നിവരാണ് ഉപാസനാമൂര്‍ത്തികള്‍.

വിഘ്‌നേശ്വരനാണ് ഗണപതി. പാര്‍വ്വതീ പരമേശ്വരന്റെ പുത്രന്‍. ശുഭകാര്യങ്ങളില്‍ തുടക്കം ഗണപതിയെ പൂജിക്കുന്നു.

സത്വഗുണ മൂര്‍ത്തിയായ മഹാവിഷ്ണു സൃഷ്ടിസ്ഥിതി സംഹാരത്തില്‍ സ്ഥിതിയുടെ കര്‍ത്താവാണ്. 'വിഷ്ണു' എന്ന പദം എല്ലായിടത്തും നിറഞ്ഞവന്‍ എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു.

സൃഷ്ടി സ്ഥിതി സംഹാരങ്ങളില്‍ ശിവന്‍ സംഹാരമൂര്‍ത്തിയാണ്. തമോഗുണമൂര്‍ത്തിയും. പാര്‍വ്വതിയും ഗംഗയും ഭാര്യമാരും. ഗണപതിയും സുബ്രഹ്മണ്യനും അയ്യപ്പനും മക്കളുമാണ്.

ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് ശ്രീകൃഷ്ണന്‍.

ഒന്‍പതാമത്തെ അവതാരം. ദ്വാപരയുഗത്തിലായിരുന്നു ആ അവതാരം.

ശാന്തഭാവത്തിലെ ദേവിയാണ് ദുര്‍ഗ്ഗ. ആദിപരാശക്തിയുടെ പൂര്‍ണ്ണ കലകളോടുകൂടിയ അംശാവതാരമാണ് സരസ്വതി.
വിദ്യാദേവിയാണ്. നവരാത്രി ദിനങ്ങള്‍ പ്രധാനമാണ്.

സുബ്രഹ്മണ്യന്‍-സ്‌കന്ദന്‍, വേലായുധന്‍, സേനാപതി, മുരുകന്‍, ഷണ്‍മുഖന്‍, വള്ളീകല്യാണ സുന്ദരന്‍, ബ്രഹ്മചാരി സുബ്രഹ്മണ്യന്‍, ശരവണഭവന്‍ എന്നിങ്ങനെ നിരവധി സങ്കല്‍പ്പങ്ങളില്‍ സുബ്രഹ്മണ്യ വിഗ്രഹങ്ങള്‍ കാണപ്പെടുന്നു.

ശാസ്താവ്-അസുരന്മാരില്‍നിന്ന് അമൃത് വീണ്ടെടുക്കാന്‍ മോഹിനീ രൂപം ധരിച്ച വിഷ്ണുവില്‍ ഭ്രമിച്ച ശിവന് ആ വിഷ്ണുമായയില്‍ ഉണ്ടായ പുത്രനാണ്.
ഹനുമാന്‍-ശ്രീരാമഭക്തനും വാനരശേഷ്ഠനും ആയ ഹനുമാന്‍ വായുവിന്റേയും അജ്ഞനാ ദേവിയുടേയും മകനാണ്.

നാഗങ്ങള്‍ വളരെ പ്രാധാന്യമാര്‍ഹിക്കുന്നു. കേരളത്തിലെ നായര്‍ സമുദായത്തില്‍ ഭൂരിഭാഗവും ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചുവരുന്നു. നായര്‍ തറവാടുകളില്‍ ഒരു ഭാഗത്ത് സര്‍പ്പക്കാവും അവിടെ സന്ധ്യ വിളക്കുവയ്ക്കലും മുന്‍കാലങ്ങളില്‍ നിര്‍ബ്ബന്ധമായിരുന്നു.

മഹാലക്ഷ്മി, ഭദ്രകാളി, ശങ്കരനാരായണന്‍ വേട്ടയ്‌ക്കൊരുമകന്‍ എന്നിവയും പ്രധാന ഉപാസന മൂര്‍ത്തികള്‍ ആകുന്നു.

ഡോ. സി.ആര്‍. ചന്ദ്രലേഖ
തിരുവനന്തപുരം

Ads by Google
Advertisement
Tuesday 11 Jul 2017 01.46 PM
YOU MAY BE INTERESTED
TRENDING NOW