Saturday, July 08, 2017 Last Updated 1 Min 57 Sec ago English Edition
Todays E paper
Saturday 08 Jul 2017 03.46 PM

കൊളസേ്റ്റാള്‍ കുറയ്ക്കാം ഔഷധങ്ങള്‍ കൂടാതെ

uploads/news/2017/07/125745/colisyrol080717.jpg

മലയാളികളുടെ കൊളസ്റ്ററോള്‍ നിലവാരം അപകടകരമാം വിധം വര്‍ധിക്കുന്നതായി അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനമനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്.

എന്തെല്ലാം ഭീഷണി ഉണ്ടെങ്കിലും കൊളസ്റ്ററോള്‍ കൂടാതെയുള്ള ജീവിതം അസാധ്യമാണ്. കോശ നിര്‍മ്മാണ പ്രക്രിയയില്‍ കൊളസ്റ്ററോളിന് സുപ്രധാന പങ്കുണ്ട്.

ശരീരത്തിലെ വിവിധയിനം കൊഴുപ്പുകളുടെയും കൊഴുപ്പില്‍ മാത്രം ലയിക്കുന്ന സവിശേഷതരം ജീവകങ്ങളുടെയും ആഗിരണത്തെ കൊളസ്റ്ററോളിന്റെ സാന്നിധ്യം സജീവമാക്കുന്നു.

ശരീരത്തിന്റെ സുപ്രധാന ഉപാപചയപ്രക്രിയകള്‍ക്കും സമൂലമായ പ്രവര്‍ത്തപന്ഥാവിനും ആവശ്യമായ ഹോര്‍മോണുകളുടെ ഉത്പാദനം കൊളസ്റ്ററോളില്‍ നിന്നാണ്.

ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്ററോണ്‍, ഈസ്‌ട്രെജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നിവയുടെ ഉത്ഭവവും കൊളസ്റ്ററോളില്‍ നിന്നുതന്നെ.

കൂടാതെ ചര്‍മത്തിലെ ജലാംശം നഷ്ടപ്പെടാതെയും സൂക്ഷിക്കുന്നു. കരളില്‍ നിന്നാണ് 80 ശതമാനവും കൊളസ്റ്ററോളും ഉല്‍പാദിപ്പിക്കപ്പെടുന്നത്.

അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയുടെ ഉപാപചയ പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന 'അസറ്റൈല്‍ - കൊ - എ' എന്ന ഘടകത്തില്‍ നിന്നാണ് കൊളസ്റ്ററോള്‍ നിര്‍മ്മിക്കപ്പെടുന്നത്.

നോണ്‍ വെജ് പ്രിയര്‍


മലയാളികളുടെ കൊളസ്റ്ററോള്‍ നിലവാരം അപകടകരമാം വിധം വര്‍ധിക്കുന്നതായി അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനമനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്.

മുട്ടയുടെ മഞ്ഞക്കരു, ആട്ടിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി, ചെമ്മീന്‍ ഇവയില്‍ കൊളസ്േ്രടാള്‍ കൂടുതലാണ്. മൃഗകൊഴുപ്പുള്ള എല്ലാ ആഹാരത്തിലും കൊളസ്റ്ററോളിന്റെ സാന്നിധ്യം ഉണ്ട്.

കായികമായ അധ്വാനത്തിലേര്‍പ്പെടുന്ന മലയാളികളുടെ എണ്ണം ഇന്ന് നന്നേ കുറവാണ്. സ്വന്തം പറമ്പില്‍ കൃഷിചെയ്ത് വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താല്‍പര്യവും സമയവും നഷ്ടപ്പെട്ട മലയാളികള്‍ എളുപ്പത്തില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങളെ അഭയം പ്രാപിച്ചു തുടങ്ങി.

അങ്ങനെ സസ്യാഹാരം മാംസവിഭവങ്ങള്‍ക്ക് വഴിമാറി. ഫലമോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് 50 ശതമാനം കൊളസ്റ്ററോള്‍ രോഗികളാണ് കേരളത്തിലുള്ളതെന്ന് അടുത്തകാലത്തായി നടന്ന പഠനത്തില്‍ സൂചിപ്പിക്കുന്നു. 14 നും 30 തിനും ഇടയില്‍ പ്രായമുള്ള സിംഹഭാഗം മലയാളികളും ഇന്ന് കൊളസ്റ്ററോളിന്റെ പിടിയിലാണ്.

വിവിധയിനം കൊഴുപ്പ് സംഹാരികള്‍


കൊളസ്റ്ററോള്‍ കുറയ്ക്കാന്‍ ധാരാളം ഔഷധങ്ങള്‍ നിലവിലുണ്ട്. സ്റ്റാറ്റിന്‍സ്, ഫൈബ്രേറ്റ്, നിയാസിന്‍ ഇങ്ങനെ പോകുന്നു വിവിധയിനം കൊഴുപ്പു സംഹാരികള്‍. ഈ മരുന്നുകള്‍ കഴിക്കുന്ന മിക്കവരിലും പേശിവേദന, ബലക്കുറവ്, തളര്‍ച്ച, ലൈംഗിക വിരക്തി, ഉറക്കക്കുറവ് എന്നീ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

കരള്‍ വീക്കമുള്ളവരില്‍ സ്റ്റാറ്റിന്‍സ് ഒഴിവാക്കുന്നതാണ് നല്ലത്. ഫാര്‍മ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടികൊടുക്കുന്നത് സ്റ്റാറ്റിന്‍ മരുന്നുകളുടെ വില്‍പ്പനയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഈ മരുന്നാണ്. എന്നാല്‍ ഇന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും, അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയും സംയുക്തമായി പ്രസീദ്ധീകരിച്ച 'കൊളസ്റ്ററോള്‍ ചികിത്സാ നിര്‍ദേശങ്ങള്‍' മുന്‍തൂക്കം നല്‍കുന്നത് മരുന്നുകള്‍ കൂടാതെയുള്ള ചികിത്സയ്ക്കാണ്.

ഇതനുസരിച്ച് ഹൃദ്രോഗമുണ്ടെന്നു രോഗനിര്‍ണയം ചെയ്യപ്പെടാത്തവര്‍, സാന്ദ്രത കുറഞ്ഞ എല്‍.ഡി.എല്‍ കൊളസ്റ്ററോള്‍ 190 മില്ലി ഗ്രാം ശതമാനത്തില്‍ കുറഞ്ഞവര്‍, പ്രമേഹമില്ലാത്തവര്‍, ഹൃദ്രോഗ മുണ്ടാകാനുള്ള 10 വര്‍ഷം റിസ്‌ക് 7.5 ശതമാനം കുറഞ്ഞവര്‍ തുടങ്ങിയവര്‍ മരുന്നുകള്‍ കൂടാതെയുള്ള ചികിത്സ ചെയ്യേണ്ടവരാണ്.

ഔഷധ വിമുക്ത കൊളസ്റ്റ റോള്‍ മൂന്നു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം, കൃത്യവും ഊര്‍ജ്ജ്വസ്വലവുമായ വ്യായാമം, കുടുംബങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങളുടെ നിയന്ത്രണം.

പൂരിത കൊഴുപ്പ് അപകടകരം


പൂരിത കൊഴുപ്പ് ഭക്ഷണപദാര്‍ഥങ്ങളില്‍ സാധാരണയുള്ള 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയണം. പൂരിത കൊഴുപ്പുള്ള ഭക്ഷണത്തിനു പകരം ബഹു ഏക അപൂരിത ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കണം.

കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പഴവര്‍ഗങ്ങളും അണ്ടിപ്പരിപ്പും കൊഴുപ്പു കുറഞ്ഞ ക്ഷീരോല്‍പ്പന്നങ്ങളും കോഴിയിറച്ചിയും മത്സ്യവും സസ്യ എണ്ണയും കൂടുതലായുള്ള ആഹാരപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച 'ഡാഷ് ഡയറ്റ്' പ്രയോജനകരമാണ്.

പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍


മാംസം ക്ഷീരോല്‍പ്പന്നങ്ങള്‍, വെളിച്ചെണ്ണ, പാമോയില്‍, കൊക്കോ ബട്ടര്‍ തുടങ്ങിയവ കൊളസ്റ്ററോള്‍ അധികമുള്ള ആഹാരങ്ങളാണ്. മുട്ടക്കരു, വെണ്ണ, മാംസം, പാലുല്‍ പന്നങ്ങള്‍ തുടങ്ങിയവ (കോഴിയിറച്ചി, മത്സ്യം എന്നിവയില്‍ കൊളസ്‌ട്രോള്‍ താരതമ്യേന കുറവാണ്.)

വ്യായാമം ഔഷധത്തേക്കാള്‍ ഉത്തമം


വ്യായാമം ചെയ്യാന്‍ ഊര്‍ജ്ജം ആവശ്യമാണ്. വ്യായാമത്തിലൂടെ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് അലിഞ്ഞ് ഊര്‍ജ്ജമായി മാറുന്നു. ക്രമേണ രക്തത്തിലെ കൊഴുപ്പ് അലിഞ്ഞില്ലാതെ വരും. ഒപ്പം കൊഴുപ്പു കുറഞ്ഞ ഭക്ഷണവും കൂടി ആയാല്‍ കൊളസ്റ്ററോള്‍ കുറയുക തന്നെ ചെയ്യും.

രണ്ട് വിധം വ്യായാമങ്ങളുണ്ട് എയ്‌റോബിക്കും, അനെയ്‌റോബിക്കും. എയ്‌റോബിക്ക് ശ്വസന സഹായ വ്യായാമ മുറയാണ.് ഹൃദ്രോഗമുള്ളവര്‍ക്ക് ഇത് അനുയോജ്യമാണ്. നടത്തം, ജോഗിങ്ങ്, സ്‌കിപ്പിങ്ങ്,ഡാന്‍സിംഗ്, സൈക്കിളിങ്ങ്, നീന്തല്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

എയ്‌റോബിക് വ്യായാമത്തിന്റെ ഗുണങ്ങള്‍


1. എല്‍.ഡി.എല്‍ കൊളസ്റ്ററോള്‍ കുറയ്ക്കുന്നു.
2. നല്ല എച്ച്.ഡി.എല്‍ കൊളസ്റ്ററോള്‍ വര്‍ധിക്കുന്നു.
3. പൊതുവായ കൊഴുപ്പ് ശരീരത്തില നിന്നും നീക്കം ചെയ്യപ്പെടുന്നു.
4. ഹൃദ്രോഗ സാധ്യത കുറയുന്നു.
5. പ്രമേഹം നിയന്ത്രിക്കപ്പെടുന്നു.
6. രക്തസമ്മര്‍ദം സന്തുലിതമാകുന്നു.
7. സ്‌ട്രെസ് കുറഞ്ഞ് മനോവീര്യം വര്‍ധിക്കുന്നു.
8. എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനം ശരീരത്തിന് വീര്യവും ഉന്മാദവും നല്‍കുന്നു.
9. ഉറക്കം സുഖകരമാക്കുന്നു.
10. ശരീരത്തിലെ എല്ലാ ഉപാപചയപ്രക്രിയകളും സജീവമാകുന്നു
11. പേശീബലവും അധ്വാനശേഷിയും പതിന്മടങ്ങാകുന്നു.

അനെയ് റോബിക് വ്യായാമ മുറകള്‍


അനെയ്‌റോബിക് വ്യായാമങ്ങള്‍ ശ്വസനപ്രക്രിയ നടത്തുവാന്‍ സാധിക്കാതെയുള്ളവയാണ്. വെയ്റ്റ്‌ലിഫ്റ്റിങ്ങ്, ബോഡി ബില്‍ഡിംഗ് തുടങ്ങിയവ. ഇത്തരം വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ ഒഴിവാക്കുക.

ശ്വാസം അടക്കിപ്പിടിച്ച് ഊക്കോടെ ചെയ്യേണ്ടവയാണിത്. അതിനാല്‍ ഇത് ഹൃദയത്തിന് ഏറെ ഭാരമുണ്ടാക്കുന്നു. ഈ വ്യായാമങ്ങള്‍ ചെയ്യുന്നതു മൂലം പേശികള്‍ക്ക് നല്ല ബലവും, ഉറപ്പും ലഭിക്കുന്നു.

വിവിധ യോഗാഭ്യാസ മുറകള്‍


ശാരീരികാവയവങ്ങള്‍ക്ക് അയവും, ദൃഢതയും നല്‍കുന്ന ഒന്നാണ് ഫ്‌ളക്‌സിബിലിറ്റി വ്യായാമ മുറകള്‍. യോഗാമുറകള്‍ ഒരു പരിധി വരെ ഇക്കുട്ടത്തില്‍പ്പെടും.

കൊളസ്റ്ററോളും, മറ്റു കൊഴുപ്പു ഘടകങ്ങളും കുറയ്ക്കാന്‍ യോഗയ്ക്ക് കഴിയും. മത്സ്യാസനം, ഗുരുപാദാസനം, ഭുജംഗാസനം, ധനുരാസനം, ദേകാസനം, കപോതാസനം തുടങ്ങിയവ യോഗാസനത്തില്‍ പെടുന്നവയാണ്.

ഡോ. ജോര്‍ജ് തയ്യില്‍

Ads by Google
Saturday 08 Jul 2017 03.46 PM
YOU MAY BE INTERESTED
TRENDING NOW