Monday, October 30, 2017 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jul 2017 02.57 PM

വാസ്തു ശാസ്ത്രപ്രകാരം അളവുകള്‍ കോല്‍കണക്കിലാണെല്ലോ എന്താണ് കോല്‍ക്കണക്ക് ?

uploads/news/2017/07/125736/jyothi080717a.jpg

നാള്‍ ഒന്ന്, അനുഭവങ്ങള്‍ രണ്ട്

ചോദ്യം: എന്റെ നാളും സുഹൃത്തിന്റെ നാളും ഭരണിയാണ്. ഞങ്ങള്‍ ജനിച്ചത് ഒരേവര്‍ഷം ഒരേ തീയതിയിലാണ്. ജനന സമയത്തിന് രണ്ട് മണിക്കൂര്‍ 42 മിനിറ്റിന്റെ വ്യത്യാസമേ ഉള്ളൂ. അയാള്‍ക്ക് നല്ല വിദ്യാഭ്യാസവും വിദേശത്ത് ജോലിയും കിട്ടി. എന്നാല്‍ എനിക്ക് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ പറ്റിയില്ല. എന്തുകൊണ്ടാണ് ഒരേ നാളായിട്ടും ഇങ്ങനെ വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാകുന്നത്.
----സുമോദ്, പാറശ്ശാല

ഉത്തരം: ഒരു നാളില്‍ ജനിച്ചതുകൊണ്ട് അനുഭവങ്ങള്‍ ഒന്നുപോലെ ആയിരിക്കണമെന്നില്ല. ജനന സമയത്തിനാണ് പ്രാധാന്യം. ഒരുനാള്‍ ഉദ്ദേശ്യം 24 മണിക്കൂര്‍ വരും. എന്നാല്‍ ഏതാണ്ട് രണ്ട് മണിക്കൂര്‍കൊണ്ട് ജാതകം മാറും.

താങ്കളുടെ കൂട്ടുകാരന്റെ ഗ്രഹനിലയില്‍ പല യോഗങ്ങളും കാണുന്നു. എന്നാല്‍ ജനനസമയ വ്യത്യാസംകൊണ്ട് സുമോദിന്റെ ഗ്രഹനിലയില്‍ ആ യോഗങ്ങള്‍ കാണുന്നില്ല.

പഴയകാലത്ത് കാരണവന്മാര്‍ പറയുന്നത് കേട്ടിട്ടില്ലേ നല്ല നേരത്ത് ജനിക്കണം എന്നാലേ ജീവിതം നന്നാവുകയുള്ളൂവെന്ന്.

എന്താണ് കോല്‍ക്കണക്ക്


ചോദ്യം: വാസ്തു ശാസ്ത്രപ്രകാരം അളവുകള്‍ കോല്‍കണക്കിലാണെല്ലോ. എന്നാല്‍ മീറ്റര്‍, സെന്റീമീറ്റര്‍ കണക്കില്‍ ഇത് എങ്ങനെ വരും.
----- രാമമൂര്‍ത്തി, കണ്ണൂര്‍

ഉത്തരം: വാസ്തുശാസ്ത്രം അളവുകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നു. ഭാരതീയ വീക്ഷണമനുസരിച്ച് അളവിന്റെ ഉത്ഭവം പരമാണുവില്‍ നിന്നാണ്. 32768 പരമാണുക്കള്‍ ചേര്‍ന്നതാണ് ഒരു യവം. '8' യവം ഒരു അംഗുലവും, 24 അംഗുലം ഒരു കോലും, 4 കോല്‍ ചേര്‍ന്നാല്‍ ഒരു ദണ്ഡും ആകുന്നു.

അത് പുതിയ രീതിയില്‍ പറഞ്ഞാല്‍
ഒരു യവം - 3.75 മില്ലീമീറ്റര്‍
ഒരു അംഗുലം - 3 സെന്റീമീറ്റര്‍
ഒരു കോല്‍ - 72 സെന്റീമീറ്റര്‍
ഒരു ദണ്ഡ് - 2 മീറ്റര്‍ 88 സെന്റീമീറ്റര്‍

ബാബുനായര്‍, പാലാ

Ads by Google
Advertisement
Advertisement
Saturday 08 Jul 2017 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW