Wednesday, September 06, 2017 Last Updated 0 Min 21 Sec ago English Edition
Todays E paper
Friday 07 Jul 2017 03.01 PM

മറക്കാനാവാത്ത ഉച്ചക്കറികള്‍

uploads/news/2017/07/125418/helthcokryfod070717.jpg

വിഷരഹിതമായ ഭക്ഷണസാധനങ്ങള്‍ ഇടയ്‌ക്കെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത് ആരോഗ്യത്തിനും ഗുണം ചെയ്യും. നമുക്ക് ചുറ്റുമുള്ള പോഷകസമ്പുഷ്ടവും ചിലവ് കുറഞ്ഞതുമായ പത്ത് കറി കൂട്ടുകള്‍ .

പാചക കൂട്ടുകളും ഭക്ഷണരീതിയും ഏറെ മാറിക്കഴിഞ്ഞു. പഴയ പാചക രീതിയിലേക്കും, ഭക്ഷണക്രമത്തിലേക്കും പൂര്‍ണമായും തിരിച്ചുപോകുക സാധ്യമല്ലെങ്കിലും നമുക്ക് ചുറ്റും ലഭ്യമാകുന്ന, വിഷരഹിതമായ ഭക്ഷണസാധനങ്ങള്‍ ഇടയ്‌ക്കെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത് ആരോഗ്യത്തിനും ഗുണം ചെയ്യും. നമുക്ക് ചുറ്റുമുള്ള പോഷകസമ്പുഷ്ടവും ചിലവ് കുറഞ്ഞതുമായ പത്ത്് കറി കൂട്ടുകള്‍.

1. വാഴപ്പിണ്ടി പുളിങ്കറി


1. വാഴപ്പിണ്ടി - കാല്‍ കിലോ (മുക്കാല്‍ ഇഞ്ചു കഷ്ണങ്ങളാക്കിയത്)
പച്ചമുളക് - 3 എണ്ണം ചെറുതായി അരിഞ്ഞത്
ഉള്ളി - അരക്കപ്പ് (രണ്ടായി മുറിച്ചത്)
2. മുളക്‌പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - രണ്ട് നുള്ള്
കായപ്പൊടി - രണ്ട് നുള്ള്
ഉപ്പ് - പാകത്തിന്
3. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
4. കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
വറ്റല്‍ മുളക് - രണ്ട്
5. ഉലുവാ പൊടി - കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം.


* ഒന്നാമത്തെ ചേരുവയും രണ്ടാമത്തെ ചേരുവയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.
* വെന്തു കഴിയുമ്പോള്‍ ഉലുവാ പൊടി ചേര്‍ക്കുക.
* വെളിച്ചെണ്ണയില്‍ നാലാമത്തെ ചേരുവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.
uploads/news/2017/07/125418/helthcokryfod070717a.jpg

2. ഏത്തയ്ക്ക തൊലി തോരന്‍


1.ഏത്തയ്ക്ക തൊലി - കാല്‍ കിലോ (പുറത്തെ പച്ചനിറം കളഞ്ഞത്)
2.വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
3.മഞ്ഞള്‍പൊടി - രണ്ട് നുള്ള്
4. തേങ്ങ ചുരണ്ടിയത് - മുക്കാല്‍ കപ്പ്
5.മുളക് പൊടി - കാല്‍ ടീസ്പൂണ്‍
6. വന്‍പയര്‍ - 150 ഗ്രാം ( ഉപ്പിട്ട് പുഴുങ്ങിയത്)
7. വെളുത്തുള്ളി - 5 അല്ലി ചതച്ചത്
8. കറിവേപ്പിലല- 3 തണ്ട്
9. ജീരകം - കാല്‍ ടീ സ്പൂണ്‍ (ചതച്ചത്)

തയാറാക്കുന്ന വിധം.


* ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കി അല്‍പം വെള്ളവും തളിച്ച് അടച്ചു വച്ച് വേവിക്കുക.
* വെന്ത ശേഷം പയറും, തേങ്ങ ചുരണ്ടിയതും അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി, വേവിച്ച് വാങ്ങുക.

3. മുതിര ഉലര്‍ത്ത്


1. മുതിര - 2 കപ്പ് (മുതിര വേവിച്ച് നീര് എടുത്തതിനു ശേഷം)
വേവിച്ച വന്‍പയര്‍ - അരക്കപ്പ്
ചെറിയ ഉള്ളി - അരക്കപ്പ് (നാലായി മുറിച്ചത്)
തേങ്ങ - കാല്‍ക്കപ്പ് (നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)
2. മഞ്ഞള്‍ പൊടി - ഒരു നുളള്
മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
മസാലപൊടി - 1 ടേബിള്‍സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി - ആവശ്യത്തിന്
കറിവേപ്പില - 3 തണ്ട് (നന്നായി പേസ്റ്റ് ആക്കിയത്)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
മല്ലിയില - 2 തണ്ട്

തയാറാക്കുന്ന വിധം.


* വെളിച്ചെണ്ണയില്‍ ചേരുവ രണ്ട് മൂപ്പിച്ച് അതില്‍ മുതിര, വന്‍പയര്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി 2 മിനിറ്റ് ആവിയില്‍ വേവിക്കുക.
* അതിനു ശേഷം നനായി ഇളക്കി മല്ലിയില ഇട്ട് വഴറ്റി എടുക്കുക.
TRENDING NOW