Sunday, July 30, 2017 Last Updated 11 Min 45 Sec ago English Edition
Todays E paper
Friday 07 Jul 2017 02.49 PM

രുചികരമായ ബീഫ് ബോള്‍ക്കറിയുടെ രഹസ്യമിതാ...

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍.
uploads/news/2017/07/125413/Weeklycokry070717.jpg
സലോമി ജോര്‍ജ്

രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ള കാര്യമാണ്. തങ്ങള്‍ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ എത്രത്തോളം വ്യത്യസ്തതകള്‍ കൊണ്ടുവരാമെന്നാണ് അവരുടെ ചിന്ത. പാചകത്തില്‍ അത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് താഴത്തങ്ങാടി സ്വദേശിനിയായ സലോമി ജോര്‍ജ് എന്ന വീട്ടമ്മ. ബീഫുകറി, ബീഫ് ഉലര്‍ത്തിയത് എന്നിവയെല്ലാം പാകം ചെയ്യുന്നവരില്‍ നിന്നും ബീഫ് ബോള്‍ക്കറി എന്ന വിഭവമുണ്ടാക്കി വേറിട്ടു നില്‍ക്കുകയാണ് സലോമി.

ആവശ്യമായ സാധനങ്ങള്‍
ബീഫ് - 1/2 കിലോ (കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞത്)
ചുവന്നുള്ളി - 1 കപ്പ്
ഇഞ്ചി - 1 കഷണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
മേല്‍പ്പറഞ്ഞവയെല്ലാം കൊത്തിയരിഞ്ഞ് അല്പം ഉപ്പും ചേര്‍ത്ത് ചെറിയ ഉരുളകളാക്കി വയ്ക്കണം

വഴറ്റാന്‍ ആവശ്യമായത്
സവാള - 4 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി - 1 കഷണം (അരിഞ്ഞത്)
കറിവേപ്പില - 2 തണ്ട്
ഉരുളക്കിഴങ്ങ് - 2എണ്ണം (കഷണങ്ങളാക്കിയത്)
മല്ലിപ്പൊടി - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരംമസാല - 2 ടീസ്പൂണ്‍
മീറ്റ്മസാല - 1/2 ടീസ്പൂണ്‍
മൂന്നാംപാല്‍ - 1 കപ്പ്
രണ്ടാംപാല്‍ - 2 കപ്പ്
ഒന്നാംപാല്‍ - 1 കപ്പ്
കോഴിമുട്ട - 1 എണ്ണം (പതപ്പിച്ചത്)
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - 1 ടീസ്പൂണ്‍

uploads/news/2017/07/125413/Weeklycokry070717a.jpg
ബീഫ് ബോള്‍ക്കറി

തയ്യാറാക്കുന്ന വിധം

സ്‌റ്റെപ്പ് - 1


അടുപ്പില്‍ ചീനച്ചട്ടി വച്ച് വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.അതിനുശേഷം സവാള, ഉരുളക്കിഴങ്ങ് , ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് വഴറ്റുക.

നന്നായി വഴന്നുവരുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല, മീറ്റ്മസാല എന്നിങ്ങനെയുള്ള മസാലകളും കൂടിയിട്ട് മൂപ്പിക്കുക. പൊടികളെല്ലാം മൂത്തുവരുമ്പോള്‍ രണ്ടാംപാലും മൂന്നാംപാലും അതിലേക്കൊഴിച്ച് തിളപ്പിക്കുക.

സ്‌റ്റെപ്പ് - 2


നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ്ഉരുളകള്‍ മുട്ട പതപ്പിച്ചതില്‍ മുക്കിയശേഷം തിളച്ചുവരുന്ന തേങ്ങാപ്പാലിലേക്ക് ഇടുക. ഇത് 20 മിനിറ്റ് അടച്ചുവച്ച് വേവിക്കുക.

അതിലേക്ക് ഒന്നാംപാലുകൂടിയൊഴിച്ച് ചെറുതായി തിളപ്പിച്ചശേഷം അടുപ്പില്‍ നിന്നും വാങ്ങാം. കൊതിയൂറുന്ന ബീഫ് ബോള്‍സ് റെഡി.

-ദേവിന റെജി
ഫോട്ടോ:എസ്. ഹരിശങ്കര്‍

Ads by Google
TRENDING NOW