Thursday, May 31, 2018 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jul 2017 04.39 PM

പി.ടി. കുഞ്ഞുമുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വിശ്വാസപൂര്‍വം മന്‍സൂര്‍"

uploads/news/2017/07/125100/CiniLoctViswasapoorvamManso2.jpg

ആനന്ദം ഫെയിം റോഷന്‍ മാത്യു, പ്രയാഗാമാര്‍ട്ടിന്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.ടി. കുഞ്ഞുമുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വം മന്‍സൂര്‍ പ്രദര്‍ശനത്തിനെത്തുന്നു.

വെര്‍ജിന്‍ പ്ലസ് മൂവീസിന്റെ ബാനറില്‍ കെ.വി. മോഹനന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം എം.ജെ. രാധകൃഷ്ണന്‍ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ, പ്രേംദാസ് ഗുരുവായുര്‍ എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണ്‍ സംഗീതം പകര്‍ന്നു.

രഞ്ജി പണിക്കര്‍, വി.കെ. ശീരാമന്‍ സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നൗഷാദ്, ശൂഹൈബ് കാലിക്കറ്റ്, ആനന്ദ്, സെയ്്ഫ് മുഹമ്മദ്, അര്‍ജുന്‍, മാസ്റ്റര്‍ പ്രജ്വല്‍, സറീനാ വഹാബ്, ആശാശരത്, സിനി, അംബികമോഹന്‍, നീഹാര്യ, വിജയ, സുജാത, ജനനേത്രി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.മന്‍സൂര്‍.

uploads/news/2017/07/125100/CiniLoctViswasapoorvamMansor1.jpg

ഒരുകാലത്ത് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ സജീവായിരുന്ന മന്‍സൂര്‍ ഇപ്പോള്‍ അനുഭാവിയായി തന്റെതായ ജീവിതമോഹം സഫലമാക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനാണ്. സിനിമാ സംവിധായകനാകാന്‍ മോഹിച്ച് നടക്കുന്ന മന്‍സൂറിനെ സഹായിക്കാന്‍ സഖാവ് ജയരാജ് കൂടെയുണ്ട്. മന്‍സൂറിന്റെ ആഗ്രഹം സഫലമാക്കാന്‍ ജയരാജ് തന്നാല്‍ കഴിയുന്നതു ചെയ്യുന്നുണ്ട്.

സഖാവ് ജയരാജിന്റെ സഹോദരി സൗമ്യ മന്‍സൂറിന്റെ കളികൂട്ടുകാരിയാണ്. വളര്‍ന്നപ്പോള്‍ പരസ്പരം മാനസികമായി കൂടുതല്‍ അടുപ്പമുണ്ടായെങ്കിലും അത് പ്രകടിപ്പിക്കാതെ കഴിയുകയാണ് ഇരുവരും. മതവും ജാതിയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ കടന്നുവരാതിരിക്കാന്‍ ബോധപൂര്‍വം മൗനത്തോടെ പരിചയക്കാരായി തുടരുന്നു.

ഇതിനിടയിലാണ് ഉത്തരേന്ത്യയില്‍നിന്നും അകന്ന ബന്ധത്തിലുള്ള അമ്മയും മകളും അഭയം തേടിയെത്തുന്നത്. കലാപത്തെ തുടന്ന് എല്ലാം നഷ്ടപ്പെട്ട അവരെ സംരക്ഷിക്കേണ്ട ചുമതല മന്‍സൂറിന്റെ കുടുംബത്തിന് എടുക്കേണ്ടി വന്നു. പക്ഷേ അവരുടെ വരവ് മന്‍സൂറിന്റെ ജീവിതത്തിലും സ്വപ്നത്തിലും തുടര്‍ന്ന് കുടുംബത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് വിശ്വസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തില്‍ പി.ടി. കുഞ്ഞുമുഹമ്മദ് ദൃശ്യവല്‍കരിക്കുന്നത്.

uploads/news/2017/07/125100/CiniLoctViswasapoorvamManso.jpg

മന്‍സൂറായി റോഷന്‍ മാത്യുവും ജയരാജായി സന്തോഷ് കീഴാറ്റൂരും അമ്മയായി ആശാശരത്തും അമ്മാവനായി രഞ്ജി പണിക്കരും വേഷമിടുന്നു. മുംതാസായി പ്രയാഗാ മാര്‍ട്ടിനും സൗമ്യയായി ലിയോണ ലിഷോയും പ്രത്യക്ഷപ്പെടുന്നു.

ഈ ചിത്രത്തിന്റെ കഥ ജയകൃഷ്ണന്‍ കാവിലിന്‍േറതാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷേയ്ക് അഫ്‌സല്‍, കല -ഗിരീഷ്‌മേനോന്‍, മേക്കപ്പ് -പട്ടണം റഷീദ്, റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം -ഗില്‍കരാജ്, സ്റ്റില്‍സ് -കെ.ആര്‍. വിനയന്‍, എഡിറ്റര്‍ -ഡോണ്‍മാക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഉണ്ണി സത്താര്‍, അസോസിയേറ്റ് ഡയറക്ടര്‍ -സുനില്‍ ബാലകൃഷ്ണന്‍, സംവിധാന സഹായികള്‍- നവാസ് അലി, ബിജുലാല്‍, സുമേഷ് ജയന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് സി.കെ., പ്രൊഡക്്ഷന്‍ എക്‌സിക്യുട്ടിവ് -ഷാജി കോഴിക്കോട്.

ഇന്നത്തെ സാമൂഹ്യജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന വര്‍ഗീയവും വംശീയവുമായ വെല്ലുവിളികളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്ന കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ഈ ചിത്രത്തിലുള്ളത്. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

- എ.എസ്. ദിനേശ്
സ്റ്റില്‍: കെ.ആര്‍. വിനയന്‍

Ads by Google
Ads by Google
Loading...
TRENDING NOW