Monday, May 21, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 05.11 PM

കുട്ടികളിലെ ചുമ തടയാം ശ്വാസകോശ രോഗങ്ങളും

uploads/news/2017/07/124767/kidschuma050717.jpg

പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ് ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച് മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു.

അമ്മമാര്‍ക്കുള്ള ഏറ്റവും വലിയ ആകുലതയാണ് കുഞ്ഞുമക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍. കാലാവസ്ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ അങ്ങനെ മുതിര്‍ന്നവരേക്കാള്‍ വേഗം കുഞ്ഞുങ്ങള്‍ അസുഖത്തിന്റെ പിടിയിലാകുന്നു.

പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ് ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച് മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു.

കുഞ്ഞുങ്ങള്‍ക്ക്ശ്രദ്ധവേണം


ശ്വാസകോശ രോഗങ്ങള്‍ സാധാരണയായി സൂക്ഷ്മാണുക്കളില്‍ നിന്ന് അതായത് റാസ്പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്, മെറ്റാ ന്യൂമോണോ വൈറസ്, ഇന്‍ഫ്‌ളൂവന്‍സി വൈറസില്‍ നിന്നാണ് ഉണ്ടാകുന്നത്.

ജനിച്ച് രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ശരീരത്തില്‍ നിന്ന് രക്തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട് സാധാരണയായുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ആ കാലഘട്ടത്തിന് ശേഷം രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ മരുന്നുകള്‍ നല്‍കേണ്ടിവരും.

ജലദോഷപ്പനികളോടൊപ്പമാണ് സാധാരണയായി ചുമ കാണപ്പെടാറ്. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട് തനിയെ കുറയും. എന്നാല്‍ പനി കുറയാതെ കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല് കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ് എന്നിവ കണ്ടാല്‍ അത് ന്യൂമോണിയയുടെ ലക്ഷണമായി കണ്ട് എത്രയുംവേഗം ഡോക്ടറെ കാണിക്കേണ്ടതാണ്.

കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ് വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച് ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് വില്ലന്‍ചുമയുടെ ലക്ഷണം.

ശ്വാസകോശരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു


1. ജനനസമയത്തുള്ള തൂക്കക്കുറവ്
2. പ്രസവസമയത്തെ അരക്ഷിതാവസ്ഥ (പ്രസവസമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍മൂലം കുട്ടിയെ വെന്റിലേറ്ററിലോ മറ്റോ കിടത്തേണ്ടതുപോലുള്ള അവസ്ഥകള്‍).

3. മാസം തികയാതെയുള്ള പ്രസവിക്കല്‍
4. മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ (കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മുലപ്പാലാണ് ആദ്യത്തെ പ്രതിരോധമരുന്ന്. മുലപ്പാലില്‍ രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്ന ധാരാളം ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രതിരോധം ലഭിക്കാതെ വരുമ്പോള്‍ പലവിധത്തിലുള്ള രോഗാവസ്ഥകളും കുട്ടികളില്‍ പ്രത്യക്ഷപ്പെടാം).

uploads/news/2017/07/124767/kidschuma050717a.jpg

5. കുടുംബത്തിലെ വൃത്തിഹീനമായ അന്തരീക്ഷം (വീടും പരിസരവും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാതിരുന്നാല്‍ പൊടിയും മാലിന്യങ്ങളും കൊണ്ട് കുട്ടികള്‍ക്ക് നിരന്തരമായി ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം).
6. വീടുകള്‍ വെളിച്ചവും വായൂസഞ്ചാരവുമില്ലാതെയിടുമ്പോള്‍ ഈര്‍പ്പം തങ്ങിനിന്ന് അണുക്കള്‍ വ്യാപിക്കുന്നു.

7. പുകവലിക്കാന്‍ ഉള്ള വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ചുമയും ശ്വാസകോശസംബന്ധമായ രോഗങ്ങളുമുണ്ടാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഇതുമൂലം ധാരാളം അസ്വസ്ഥതകള്‍ വരാന്‍ സാധ്യതയുണ്ട്. അടുക്കളയില്‍ നിന്നുള്ള പുകയും കുട്ടികളില്‍ ചുമയും ശ്വാസകോശ തകരാറും ഉണ്ടാക്കുന്നു.
8. വലിയ കുട്ടികളില്‍ നിന്നും ചെറിയ കുട്ടികളിലേക്കുള്ള രോഗം പകരല്‍ (സ്‌കൂളുകളിലും ഡേ കെയറിലും മറ്റും പോകുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ അത് വീട്ടിലെ മറ്റ് കുട്ടികളിലേക്കും പകരാം).

9. ധാരാളം ആളുകള്‍ ഒന്നിച്ച് താമസിക്കുന്ന തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ പകരാന്‍ സാധ്യത ഏറെയാണ്.
10. തുമ്മുകയും ചമയ്ക്കുകയും ചെയ്യുമ്പോള്‍

ചുമ വരാതിരിക്കാന്‍


1. രോഗം വന്ന രോഗിയെ പ്രത്യേകം പരിരക്ഷിക്കേണ്ടതാണ്. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തുന്ന ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരേക്കണ്ടതാണ്.
2. പനിയോ ചുമയോ ഉള്ളവര്‍ അത് കുറയുന്നത് വരെ കുഞ്ഞുങ്ങളുമായി കഴിയുന്നതും അടുത്തിടപഴകാതിരിക്കുക.

3. കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ടൗവ്വലുകള്‍ അതാത് സമയത്ത് മാറ്റി കഴുകി ഉപയോഗിക്കാനും കുട്ടികളെ ശീലിപ്പിക്കുക.
4. വായൂസഞ്ചാരമുള്ളതും സൂര്യപ്രകാശം കയറുന്ന തരത്തിലുള്ളതുമായ രീതിയില്‍ വീടുകള്‍ ഒരുക്കുക, അപ്പോള്‍ രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ കഴിയും.

5. കുട്ടികളെ എപ്പോഴും വീട്ടില്‍ അടച്ചുപൂട്ടിയിടാതെ സ്വതന്ത്രരായി വിടാന്‍ ശ്രദ്ധിക്കുക.
6. ശ്വസനേന്ദ്രയത്തിലെ കോശങ്ങള്‍ക്ക് തകരാറ് സംഭവിച്ചാല്‍ പുതിയ കോശങ്ങള്‍ ഉണ്ടായിവരാന്‍ താമസിക്കും. ആ കാലയളവില്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അപ്പോഴാണ് രോഗിക്ക് പരിചരണം ഏറെ ആവശ്യം.

7. പുകവലിക്കാര്‍ ഉള്ള വീടുകളിലെ കുട്ടികള്‍ക്ക് ശ്വാസകോശരോഗങ്ങള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ വീടിനുള്ളിലെ പുകവലി ഒഴിവാക്കണം. പുകവലിക്കുന്നവരേപ്പോലെ തന്നെ ആ പുക ശ്വസിക്കുന്നവരേയും അത് ദോഷകരമായി ബാധിക്കും.
8. കൃത്യമായി കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ശ്വാസകോശരോഗങ്ങള്‍ക്ക് പ്രത്യേകതരം വാക്‌സിനുകള്‍ ലഭ്യമാണ്. നിലവിലുള്ള വാക്‌സിനുകള്‍ കൂടാതെ ചിലവ് കൂടുതലാണെങ്കിലും ഡോക്ടറോട് ചോദിച്ച് അനുയോജ്യമായ മറ്റ് വാക്‌സിനുകള്‍ എടുക്കുന്നത് രോഗത്തെ തടയും. (ഹിബ് വാക്‌സിന്‍, ന്യൂമോകൊകൈ വാക്‌സിന്‍, ഇന്‍ഫ്‌ളുവന്‍സാ വൈറസ് വാക്‌സിന്‍ ഇവ ഫലപ്രദമാണ്).

9. സ്‌കൂളുകളിലും ഡേകെയറുകളിലൂടെയും മറ്റും രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. അതിനുവേണ്ടി പ്രത്യേകം ഡോക്ടറെ ഏര്‍പ്പെടുത്തുകയോ, സ്‌കൂളുകളോടനുബന്ധിച്ച് രോഗമുള്ള കുട്ടികളെ പരിചരിക്കാന്‍ 'സിക്ക് റൂം' പോലെയുള്ള സംവിധാനങ്ങളോ ഏര്‍പ്പെടുത്താം.
10. നല്ല പോഷകാഹാരം നല്‍കുകയും ധാരാളം വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഷാജഹാന്‍
മെഡിക്കല്‍ കോളജ്, ആലപ്പുഴ

Ads by Google
Wednesday 05 Jul 2017 05.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW