Sunday, May 20, 2018 Last Updated 50 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 04.03 PM

"പഞ്ചകേദാര്‍" ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞാല്‍ മനുഷ്യജന്മത്തിലെ പുണ്യം

uploads/news/2017/07/124757/jyothi050717.jpg

പരമശിവന്റെ അഞ്ചുപ്രധാന ക്ഷേത്രങ്ങളും ഭാരതഭൂമിയില്‍ തന്നെയാണ്. അത് ഭാരതത്തിന്റെ പുണ്യം! ഇവ കേദാര്‍ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നു.

ആ അഞ്ച് കേദാര്‍ ക്ഷേത്രങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞാല്‍ അതുതന്നെയാണ് ഈ മനുഷ്യജന്മത്തിലെ പുണ്യം. ഇഹലോക സുഖം മാത്രമല്ല. പരലോകജീവിതം പോലും സ്വര്‍ഗ്ഗതുല്യമാകാന്‍ ഈ ക്ഷേത്രസന്ദര്‍ശനം ഉപകരിക്കും.

ഇതില്‍ ആദ്യത്തേത് കേദാര്‍നാഥ് തന്നെ. ഏവര്‍ക്കും പരിചിതമായ സ്ഥലം. രണ്ടാമത്തേത് തുംഗനാഥ്. കേദാര്‍നാഥില്‍ ശിവന്റെ ശരീരമാണെങ്കില്‍ തുംഗനാഥില്‍ ഈശ്വരന്റെ ഭുജമാണ്.

ക്ഷേത്രം ഉത്തര്‍ഖണ്ഡില്‍ ആണ്. ഇവിടെ രുദ്രപ്രയാഗനദി ഒഴുകുന്നു. ആയിരത്തിലേറെ വര്‍ഷം പഴക്കമാര്‍ന്ന ഈ ക്ഷേത്രം മന്ദാകിനി, അളകനന്ദ എന്നീ നദികളുടെ തീരത്താണ്. 3700 അടി ഉയരത്തില്‍ നയനമനോഹരം.

മൂന്നാമത്തേത് രുദ്രനാഥ് കൈലാസ്. ഈ ക്ഷേത്രം ഉത്തര്‍ഖണ്ഡില്‍ കാര്‍വാല്‍ ജില്ലയില്‍ ആണ്. ഇവിടെ സ്വയംഭൂലിംഗമാണ്. പരമശിവന്റെ മുഖമാണ് ഈ സ്വയംഭൂലിംഗത്തില്‍ പരിലസിക്കുന്നത്.

അതിശൈത്യകാലത്ത് പൂജാരികളുടേയും, ഭക്തരുടേയും സൗകര്യാര്‍ത്ഥം പ്രതിഷ്ഠ രുദ്രനാഥില്‍നിന്ന് ഗോപേസ്വരിലേക്ക് കൊണ്ടുപോകും. പല്ലക്കിലിരുന്നുള്ള ആ പോക്കും വരവും ആഘോഷമാണ്.

ഡറാഡൂണില്‍നിന്നും ഋഷികേശില്‍നിന്നും ഇവിടേക്ക് ഏതാണ്ട് 250 കി.മീ. ദൂരമുണ്ട്. നടന്നും പിന്നീട് കുന്നുംമലയും കയറി, തദ്ദേശീയരായ വഴികാട്ടികളുടെ സഹായത്താല്‍ വേണം ക്ഷേത്രസന്നിധിയില്‍ എത്താന്‍.

നാലാമത്തെ കേദാര്‍ സ്ഥാനമാണ് മത്മഹേശ്വര്‍. ഈശ്വരന്റെ വയര്‍ ഇവിടെ സ്ഥിതി ചെയ്യുന്നുവെന്ന് വിശ്വാസം. ഉത്തര്‍ഖണ്ഡിലെ പ്രയാഗ ജില്ലയിലാണ്. ഇവിടെയും അതിശൈത്യകാലത്ത് ആറുമാസം സ്ഥാനമാറ്റമുണ്ട്. മത്മഹേശ്വര്‍ രുദ്രനാഥില്‍നിന്ന് അധികദൂരത്തല്ല.

അഞ്ചാമത്തെ കേദാര്‍ സ്ഥാനമാണ് കപിലേശ്വര്‍. ഈശ്വരന്റെ ശിരസ്സ് ഇവിടെ സ്ഥിതി ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്തര്‍ഖണ്ഡിലെ 'കാര്‍ഗ്‌വാള്‍' പ്രദേശത്താണീ ക്ഷേത്രം. ഇവിടെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. കാലാവസ്ഥ പ്രശ്‌നമല്ല.

പഞ്ചപാണ്ഡവര്‍ക്ക് പരിചിതമായ ക്ഷേത്രഭൂമിയാണത്രേ ഇത്. ഒരു സന്ധ്യാവേള
യില്‍ പാണ്ഡവര്‍ അത്താഴം കഴിഞ്ഞ് ദ്രൗപതി പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നുവല്ലോ ദുര്‍വ്വാസാവിന്റേയും ശിഷ്യന്മാരുടെയും വരവ്.

ദ്രൗപതിയെക്കണ്ട് ദുര്‍വ്വാസാവ് പറയുന്നു; '' ഞങ്ങള്‍ കുളി കഴിഞ്ഞുവരുമ്പോള്‍ അത്താഴം ശരിയാക്കിവയ്ക്കണം.'' അന്നവിടെ ഒരുമണി അരിയില്ല. എങ്കിലും പാഞ്ചാലി മറുത്തൊന്നും പറഞ്ഞില്ല. കാരണം ദുര്‍വ്വാസാവിന്റെ സ്വഭാവം അവര്‍ക്ക് നന്നായി അറിയാം. മൂക്കത്താണല്ലോ ശുണ്ഠി.

പാഞ്ചാലി ഉടന്‍ കൃഷ്ണനെ പ്രാര്‍ത്ഥിച്ചു. കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു. ഒരു അരിമണിയില്‍നിന്ന് ഒരു സദ്യയൊരുക്കി. ഈ കഥ മഹാഭാരതത്തില്‍ വായിച്ചിട്ടുള്ളതാണ്. ആ സംഭവം നടന്ന സ്ഥലം മറ്റെവിടെയുമല്ല; കപിലേശ്വറില്‍തന്നെ.

ടി.ജെ. നായര്‍, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW