Tuesday, October 31, 2017 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Wednesday 05 Jul 2017 03.04 PM

വീടിന്റെ പ്രധാന വാതില്‍ എവിടെ വേണം ?

uploads/news/2017/07/124751/Weeklyvasthu050717a.jpg

വീടിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ തീരുമാനിക്കുന്ന കാര്യമാണ് പ്രധാന വാതില്‍ എവിടെ വേണം എന്നത്. ചില വീടുകള്‍ക്ക് ദര്‍ശനം എങ്ങോട്ടാണോ അങ്ങോട്ടായിരിക്കും പ്രധാന വാതില്‍.

എന്നാല്‍ മറ്റു ചില വീടുകള്‍ക്ക് ചിലപ്പോള്‍ അങ്ങനെയാകണം എന്നില്ല. വീട് തെക്കോട്ടാണ് ദര്‍ശനമെങ്കില്‍ പ്രധാന വാതില്‍ കിഴക്കോട്ടായിട്ടും മറ്റും നിര്‍മ്മിക്കാറുണ്ട്.

വീടിന്റെ ഭാവി പ്രധാന വാതിലിനെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. അത് മെച്ചപ്പെട്ട സ്ഥാനത്താണെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്ക് ഐശ്വര്യവും സുഖവും സന്തോഷവും അഭിവൃദ്ധിയും ഒക്കെ ഉണ്ടാകും. ഒപ്പം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും.

വീട് ഏത് ഭാഗത്തേയ്ക്കാണ് വരുന്നത് എന്നതനുസരിച്ച് അതിന്റെ മദ്ധ്യത്തിലായി വരുന്ന വാതിലാണ് ഏറ്റവും ഉത്തമം.

ജ്യോതിഷപരമായി നല്ല ദിവസം, നക്ഷത്രം, മുഹൂര്‍ത്തം എന്നിവ കണക്കാക്കി പൂജാകര്‍മ്മങ്ങളോടെയാണ് പ്രധാന വാതിലിന്റെ കട്ടിളവയ്പ് നടത്തുന്നത്. കതക് പിന്നീടാണ് വയ്ക്കുന്നത്.

കട്ടിള വയ്ക്കുന്നതിന്റെ അടിയില്‍ രത്‌നക്കല്ലുകളും, സ്വര്‍ണ്ണം, നാണയം എന്നിവ ഗൃഹനാഥനോ ഗൃഹനാഥയോ സ്ഥാപിക്കുകയും ചെയ്യും.

Ads by Google
Advertisement
Ads by Google
TRENDING NOW