Wednesday, July 05, 2017 Last Updated 8 Min 39 Sec ago English Edition
Todays E paper
Wednesday 05 Jul 2017 07.49 AM

ലോക്കപ്പിനുള്ളില്‍ ഇരുന്നും കുളിക്കാനായി പുറത്തിറക്കിയപ്പോഴും പള്‍സര്‍ സുനി മൊെബെല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍

uploads/news/2017/07/124681/pulsor.jpg

കാക്കനാട്: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊെബെല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജില്ലാ ജയിലില്‍ ഫോറന്‍സിക് പരിശോധന. തിരുവനന്തപുരത്തുനിന്നെത്തിയ ഫൊറന്‍സിക് സയന്‍സ് ലാബ് വിദഗ്ധരുടെ സംഘം അന്വേഷണ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് ജയിലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. രണ്ട് സി.ഐമാര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തോടൊപ്പം ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെ സി.സി. ടിവിയിലെ ദൃശ്യങ്ങള്‍ മുഴുവന്‍ സൂഷ്മമായി പരിശോധിച്ചു.

ഇന്നലെ പകല്‍ കാക്കനാട് ജയിലില്‍ നടത്തിയ പരിശോധനയില്‍ പള്‍സര്‍ സുനി ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ലോക്കപ്പിനുള്ളില്‍ ഇരുന്നും കുളിക്കാനായി പുറത്തിറക്കിയപ്പോഴും പള്‍സര്‍ സുനി മൊെബെല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഫൊറന്‍സിക് വിഭാഗം കണ്ടെത്തി. ജയിലിനുള്ളില്‍ പള്‍സര്‍ സുനി മൊെബെല്‍ ഉപയോഗിച്ചിരുന്നോ എന്നതിന്റെ സൂഷ്മമായ തെളിവിനായാണു ഫൊറന്‍സിക് അധികൃതര്‍ അന്വേഷണ സംഘത്തിന്റെ സാനിധ്യത്തില്‍ പരിശോധന നടത്തിയത്.

ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയിരുന്നു. മൊെബെല്‍ ഫോണില്‍ സുനില്‍ സംസാരിക്കുന്ന സി.സി. ടിവി ദൃശ്യങ്ങളില്‍ സഹതടവുകാരന്‍ ജിന്‍സനും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധാമണി, കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍, ഇന്‍ഫോപാര്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കാക്കനാട് ജില്ലാ ജയിലില്‍ പരിശോധനക്കെത്തിയ ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നത്.

പള്‍സര്‍ സുനി ജയിലിനുള്ളില്‍ മൊെബെല്‍ ഫോണ്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ജയില്‍ സൂപ്രണ്ട് ജയകുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് പള്‍സര്‍ സുനിക്കെതിരേ കേസ് എടുത്തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണവും നടക്കുകയാണ്. ജയിലില്‍ സുനിയോടൊപ്പം ഉണ്ടായിരുന്ന സഹതടവുകാരില്‍നിന്ന് ഇന്നലെ അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതായാണു സൂചന. കേസില്‍ അടുത്ത ചുവടിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.

െവെകിട്ട് ആലുവ പോലീസ് ക്ലബിലെത്തിയ ഐ.ജി. ദിനേന്ദ്ര കശ്യപ്, എറണാകുളം റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്, സി.ഐ. െബെജു പൗലോസ് എന്നിവരുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. രാത്രി 7.15ന് തുടങ്ങിയ കൂടിക്കാഴ്ച രാത്രി െവെകിയാണ് അവസാനിപ്പിച്ചത്.

ദിലീപിനെ ബന്ധപ്പെടുത്താന്‍ നേരിട്ടു തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സുനിയുമായി അപ്പുണ്ണിയും നാദിര്‍ഷയും ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെന്നതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്‌തേക്കും. ഇതിനിടെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറുപേരുടെ റിമാന്‍ഡ് കാലാവധി 18 വരെ നീട്ടി. നേരത്തെ ജാമ്യംലഭിച്ച പ്രതി ചാര്‍ളിയെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഇവരെ അങ്കമാലി ഒന്നാം€ാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സുനിയെക്കൂടാതെ വിജീഷ്, മണികണ്ഠന്‍, ചാര്‍ളി, മാര്‍ട്ടിന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയും കോടതിയില്‍ എത്തിച്ചിരുന്നു.

Ads by Google
LATEST NEWS
TRENDING NOW